സന്ദീപ് വാര്യർ സിപിഎമ്മിലേക്ക് എടുക്കാൻ പറ്റുന്നയാളല്ല, വിഷം ചീറ്റിയയാളെ എടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല, സന്ദീപിനെ ചുമന്ന് കോൺഗ്രസ്‌ കുറച്ചുകൂടി നടക്കണം, കോൺഗ്രസിൻ്റെ അന്തകവിത്താണ് സന്ദീപ് വാര്യർ എന്നും മന്ത്രി എം ബി രാജേഷ്

Spread the love

പാലക്കാട്: ബിജെപി വിട്ട് കോൺ​ഗ്രസിലെത്തിയ സന്ദീപ് വാര്യർക്കെതിരെ മന്ത്രി എം ബി രാജേഷ്. സന്ദീപ് വാര്യർ കോൺഗ്രസിന്‍റെ അന്തകവിത്താണെന്ന് എം.ബി. രാജേഷ് പറഞ്ഞു.

സി.പി.എമ്മിലേക്ക് എടുക്കാൻ പറ്റുന്നയാളല്ല സന്ദീപെന്ന് തങ്ങൾക്ക് അറിയാം. വിഷം ചീറ്റിയയാളെ എടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. കോൺഗ്രസിൽ ധാരാളം ആർ.എസ്.എസ് ഏജന്‍റുമാരുണ്ട്. ഇപ്പോൾ പുതിയ ഏജന്‍റ് വന്നു എന്നേയുള്ളൂവെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണ്. സന്ദീപ് ആർ.എസ്.എസിനെയും സവർക്കറെയും തള്ളിപ്പറയാൻ തയാറുണ്ടോ? ആർ.എസ്.എസ് കോൺഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യരെന്നും എം.ബി. രാജേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദീപിനെ ചുമന്ന് കോൺഗ്രസ്‌ കുറച്ചുകൂടി നടക്കണം. കഴിയാവുന്നത്ര ഇടങ്ങളിൽ കൊണ്ടുപോകണം. ബി.ജെ.പിക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരിതപിച്ച സമയത്ത് എ.കെ. ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകൾ പറഞ്ഞെന്ന് മാത്രമേയുള്ളൂവെന്നും എം.ബി രാജേഷ് പറഞ്ഞു.