
ബ്രഹ്മപുരത്തിന് സഹായവുമായി എംഎ യൂസഫലി..! ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം;തുക കോർപ്പറേഷന് കൈമാറും
സ്വന്തം ലേഖകൻ
കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി പരിഹരിക്കാന്‍ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഒരു കോടി രൂപയാണ് സമയമായി നൽകുകയെന്ന്എ ന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
കനത്ത പുകയെ തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചവര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനും, ബ്രഹ്മപുരത്ത് മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് സഹായം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചായിരുന്നു യൂസഫലി ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടൻ കോർപ്പറേഷന് കൈമാറും.
Third Eye News Live
0
Tags :