play-sharp-fill
പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പല ആരോപണങ്ങളും കേൾക്കേണ്ടിവരും..! ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ല…! സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം.എ. യൂസഫലി

സ്വന്തം ലേഖകൻ

ദുബായ്: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്ന് യൂസഫലി വ്യക്തമാക്കി.

പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.എം എ യൂസഫലിക്ക് ഇ ഡി നോട്ടിസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല. 65,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രാജ്യത്തിനകത്തും ശമ്പളം കൊടുക്കുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്‌. അതിനാൽ ഇത്തരം ആരോപണങ്ങളിൽ ഒന്നും ഭയപ്പെടില്ല എന്ന് യൂസഫലി പറഞ്ഞു.

പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ഇത്തരത്തിൽ പലതും കേൾക്കേണ്ടി വരും. വിമർശനങ്ങൾ കേട്ട് പിന്തിരിയുന്ന ആളല്ല താൻ എന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.