video
play-sharp-fill
കുതിച്ചുയര്‍ന്ന് എല്‍വിഎം 3; വിക്ഷേപണം വിജയകരം; ഭ്രമണപഥത്തിലെത്തിക്കുക 36 ഉപഗ്രഹങ്ങളെ; പരാജയമറിയാത്ത എല്‍വിഎം 3 ന്‍റെ എറ്റവും ഭാരമേറിയ ദൗത്യം;  അഭിമാനപഥത്തില്‍ തൊട്ട് ഐഎസ്‌ആ‍ര്‍ഒ

കുതിച്ചുയര്‍ന്ന് എല്‍വിഎം 3; വിക്ഷേപണം വിജയകരം; ഭ്രമണപഥത്തിലെത്തിക്കുക 36 ഉപഗ്രഹങ്ങളെ; പരാജയമറിയാത്ത എല്‍വിഎം 3 ന്‍റെ എറ്റവും ഭാരമേറിയ ദൗത്യം; അഭിമാനപഥത്തില്‍ തൊട്ട് ഐഎസ്‌ആ‍ര്‍ഒ

സ്വന്തം ലേഖിക

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എല്‍വിഎം 3 വണ്‍ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിച്ചു.

ഐഎസ്‌ആ‍ര്‍ഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് വിക്ഷേപണം കൃത്യം ഒൻപത് മണിക്കാണ് നടന്നത്. 36 ഉപഗ്രഹങ്ങളെയാണ് എല്‍വിഎം-3, 455 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍), ഉപഗ്രഹ ഇന്‍റര്‍നെറ്റ് സര്‍വ്വീസ് ദാതാവായ നെറ്റ്‌വര്‍ക്ക് ആക്‌സസ് അസോസിയേറ്റ്‌സ് ലിമിറ്റഡ് വണ്‍ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള വിക്ഷേപണത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ എസ്‌എല്‍വി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്‍റെ പരിഷ്‌കരിച്ച രൂപമായ എല്‍വിഎം 3യുടെ വിക്ഷേപണത്തിനായുള്ള കൗണ്‍ ഡൗണ്‍ ഇന്നലെ ആരംഭിച്ചിരുന്നു.

ആകെ 72 ഉപഗ്രഹങ്ങള്‍ ഐഎസ്‌ആര്‍ഒ വഴി ഭ്രമണപഥത്തിലെത്തിക്കാന്‍ തയ്യാറാക്കിയ പദ്ധതിയില്‍ ഇന്നത്തെ വിക്ഷേപണവും ചരിത്രത്തിലേക്കുള്ള കുതിപ്പാണ്. ആദ്യ ഘട്ടം 2022 ഒക്ടോബര്‍ 23ന് നടത്തിയിരുന്നു.

വിക്ഷേപണം പൂര്‍ത്തിയാക്കി പത്തൊന്‍പതാം മിനുട്ടില്‍ ആദ്യ ഉപഗ്രഹം വേര്‍പ്പെടും. ഇതുവരെയും പരാജയമറിയാത്ത എല്‍വിഎം 3 ന്‍റെ എറ്റവും ഭാരമേറിയ ദൗത്യം കൂടിയാണ് ഇത്.

ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തി ഉപഗ്രഹങ്ങളെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുക എന്ന പുത്തന്‍ സാങ്കേതിക വിദ്യയാണ് ഐഎസ്‌ആര്‍ഒ എല്‍വിഎം 3 വിക്ഷേപണത്തില്‍ സ്വീകരിക്കുന്നത്. രണ്ട് വിക്ഷേപണങ്ങള്‍ക്കുമായി ആയിരം കോടിയോളം രൂപയുടെ കരാറാണ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍) വണ്‍ വെബ് ഗ്രൂപ്പ് കമ്പനിയുമായി നിലവിലുള്ളത്.

വിക്ഷേപണം പൂര്‍ണ വിജയമായാല്‍ ഐഎസ്‌ആര്‍ഒയുടെ ബഹിരാകാശ വിപണി മൂല്യം ഇരട്ടിയാകും