video
play-sharp-fill

എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസ്; സാക്ഷിവിസ്താരം തുടങ്ങി; എട്ടു വയസുകാരിയെയും അമ്മയെയും വിസ്തരിച്ചു ; പ്രതി ഹാജരായത് വീഡിയോ കോൺഫറൻസ് വഴി

എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസ്; സാക്ഷിവിസ്താരം തുടങ്ങി; എട്ടു വയസുകാരിയെയും അമ്മയെയും വിസ്തരിച്ചു ; പ്രതി ഹാജരായത് വീഡിയോ കോൺഫറൻസ് വഴി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ സാക്ഷിവിസ്താരം തുടങ്ങി. ഇരയായ എട്ടു വയസുകാരിയെയും കുഞ്ഞിന്റെ അമ്മയെയും ഇന്നലെ വിസ്തരിച്ചു. പ്രതി ക്രിസ്റ്റൽരാജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. ആലുവയെ ഞെട്ടിച്ച അതിക്രൂരമായ പീഡനകേസിലാണ് പെരുമ്പാവൂർ പോക്സോ കോടതിയിൽ സാക്ഷിവിസ്താരം തുടങ്ങിയത്.

കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പ്രതി തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി ക്രിസ്റ്റല്‍ രാജിനെ പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കവെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇരയായ എട്ടു വയസുകാരിയെയും കുഞ്ഞിന്റെ അമ്മയെയും ഇന്നലെ വിസ്തരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയിലൂടെ ഹാജാരാക്കിയ പ്രതിയെ കുട്ടിക്ക് തിരിച്ചറിയാൻ സാധിച്ചില്ല. ഇതോടെ പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രണ്ടാംപ്രതി പശ്ചിമബംഗാൾ സ്വദേശി റോയ് പാരയും ഇന്നലെ കോടതിയിൽ ഹാജരായില്ല. കുട്ടിയുടെ ക്രോസ് വിസ്താരത്തിനും കൂടുതൽ സാക്ഷികളെ വിസ്തരിക്കുന്നതിനും ആയി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. കേസിൽ 115 സാക്ഷികളാണ് ഉള്ളത്. അതേസമയം പ്രതി ക്രിസ്റ്റൽ രാജിനെതിരെ പെരുമ്പാവൂർ പോലീസ് ചാർജ് ചെയ്തിട്ടുള്ള പോക്സോ കേസിന്റെ വിസ്താരം ചൊവ്വാഴ്ച ആരംഭിക്കും.