
കോട്ടയം ലൂർദിയൻ ബാസ്ക്കറ്റ്ബോൾ: മുട്ടം ഷന്താൾ ജ്യോതി, കൊരട്ടി ലിറ്റിൽ ഫ്ലവർ ജേതാക്കൾ
കോട്ടയം: ലൂർദിയൻ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ആൺ കുട്ടികളുടെ ഫൈനലിൽ ആതിഥേയരായ കോട്ടയം ലൂർദിനെ തോൽപിച്ച് (49-38) മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂൾ ജേതാക്കളായി.
ടൂർണമെന്റിലെ മികച്ച താരമായി മുട്ടം ഷന്താൾ ജ്യോതിയുടെ നിതിൻ മാനുവലിനെയും ഭാവി വാഗ്ദാനമായി കോട്ടയം ലൂർദിന്റെ അശ്വിൻ കെ.ജോബിയെയും തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ കോഴിക്കോട് പ്രോവി ഡൻസിനെ പരാജയപ്പെടുത്തി (66-56)
കൊരട്ടി ലിറ്റിൽ ഫ്ലവർ ജേതാക്കളായി. മികച്ച കളിക്കാരിയായി കൊരട്ടി ലിറ്റിൽ ഫ്ലവറിൻ്റെ ലിയാ മരിയയെയും ഭാവിവാഗ്ദ നമായി കോഴിക്കോട് പ്രോവി ഡൻസിന്റെ പി.ദേവാംഗനയെ
യും തിരഞ്ഞെടുത്തു
Whatsapp Group 1 | Whatsapp Group 2 |Telegram Group

. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ പുതുപ്പള്ളി ഡോൺബോസ്കോയെ തോൽപിച്ച് (36-22) കോട്ടയം ലൂർദ് ജേതാക്കളായി. മികച്ച താരമായി ലൂർദിന്റെ ഏലിയാസ് ഏബ്രഹാ മിനെയും ഭാവിവാഗ്ദാനമായി ഡോൺബോസ്‌കോയുടെ എബെൻ പീറ്ററെയും തിരഞ്ഞെടുത്തു.
സമാപന സമ്മേളനം കോട്ടയം ഈസ്‌റ്റ് സിഐ യു.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. ഫിലിപ്പ് നെൽപുരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ.തോമസ് പാറത്താനം, കൺവീനർ കെ.ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സിഐ യു.ശ്രീജിത്ത് പുരസ്കാ രങ്ങൾ നൽകി.