video
play-sharp-fill

കോട്ടയത്ത് ലൂർദിയൻ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിന് തുടക്കം

കോട്ടയത്ത് ലൂർദിയൻ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിന് തുടക്കം

Spread the love

കോട്ടയം: ലൂർദ് പബ്ലിക് സ്‌കൂ ളിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർ സ്കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ്റ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ മാനേജർ ഫാ.ഡോ. ഫിലിപ് നെൽപുരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസി പ്പൽ ഫാ. തോമസ് പാറത്താനം, പിടിഎ പ്രസിഡന്റ് എസ്.ഗോപ കുമാർ, വൈസ് പ്രിൻസിപ്പൽ ആൻസമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ ആൺകുട്ടികളുടെ വിഭാഗം ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കോട്ടയം ലൂർദ് സ്‌കൂൾ കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്‌കൂളിനെ പരാജയ പ്പെടുത്തി. കോഴിക്കോട് സിൽവർ ഹിൽസ് സ്‌കൂൾ എറണാകു ളം രാജഗിരിയെയും തൃപ്പൂണി ത്തുറ ചോയ്സ് സ്കൂൾ ഇരി ങ്ങാലക്കുട ഡോൺ ബോസ് കോയെയും കൊല്ലം ഓക്സ്‌ഫഡ് സെൻട്രൽ സ്‌കൂൾ കൊരട്ടി ലിറ്റിൽ ഫ്ലവറിനെയും പരാജയ പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളുടെ വിഭാഗ ത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്‌കൂൾ തൊടുപുഴ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂളിനെയും തേവര സേക്രഡ് ഹാർ ട്ട് തൃപ്പൂണിത്തുറ ചോയ്‌സ് സ്കൂളിനെയും കൊല്ലം ഓക്സ്ഫഡ് ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിനെയും കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ കോട്ടയം ലൂർദ് സ്‌കൂളിനെയും പരാജ യപ്പെടുത്തി.