
ഇടപ്പള്ളി ലുലു മാളില്‍ കൈത്തോക്കും അഞ്ച് തിരകളും ഉപേക്ഷിച്ച് കടന്ന് കളഞ്ഞ വൃദ്ധനെ തിരിച്ചറിഞ്ഞു; നാല് പ്രമുഖ സാമുദായിക- രാഷ്ട്രീയ നേതാക്കള്‍ക്ക് തോക്ക് കൈമാറണമെന്ന് കുറിപ്പ്; കണ്ടെത്തിയത് 1964 മോഡല്‍ റഷ്യന്‍ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍
സ്വന്തം ലേഖകന്‍
കൊച്ചി: ഇടപ്പള്ളിയിലെ ലുലു ഷോപ്പിംഗ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൈത്തോക്കും അഞ്ച് തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇത് ഉപേക്ഷിച്ച് ക
ന്ന് കളഞ്ഞ വൃദ്ധനെ തിരിച്ചറിഞ്ഞു. ഇയാള്‍ മാളില്‍ എത്തിയതിന്റെയും കാറില്‍ കയറി തിരികെ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. വൃദ്ധന്‍ സഞ്ചി ട്രോളിയില്‍ വയ്ക്കുന്നത് സി.സി.ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
1964 മോഡല്‍ റഷ്യന്‍ നോറിന്‍കോ ടോക്കരേവ് 9എം.എം സെമി ഓട്ടോമാറ്റിക് പിസ്റ്റളാണ് കണ്ടെത്തിയത്. ടോക്കരേവ് പിസ്റ്റളുകളില്‍ അധികവും ചൈനീസ് നിര്‍മ്മിതമാണ്. ആറ് തിരകള്‍ നിറയ്ക്കാമെങ്കിലും ഈ പിസ്റ്റളില്‍ അഞ്ചെണ്ണമേ ഉണ്ടായിരുന്നുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ പേരിലുള്ള കാറിലാണ് ഇയാള്‍ മാളില്‍ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12ന് മാളിന്റെ മുന്‍വശത്തെ ട്രോളി പാര്‍ക്കിംഗ് ഏരിയയിലെ ട്രോളിയില്‍ നിന്നാണ് തോക്ക് അടങ്ങിയ സഞ്ചി ലഭിച്ചത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചു. കളമശേരി പൊലീസെത്തി ഇവ കസ്റ്റഡിയിലെടുത്തു. ലൈസന്‍സുള്ള തോക്കുകളെല്ലാം തിരഞ്ഞെടുപ്പ് പ്രമാണിച്ച് സറണ്ടര്‍ ചെയ്യേണ്ട സമയമാണിത്. കണ്ടെത്തിയ തോക്ക് ലൈസന്‍സുള്ളതാകാന്‍ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.
നാലു പ്രമുഖ സാമുദായിക, രാഷ്ട്രീയ നേതാക്കള്‍ക്ക് ഇവ കൈമാറണമെന്ന കുറിപ്പും തോക്ക് ഉപേക്ഷിച്ച സഞ്ചിയില്‍ ഉണ്ടായിരുന്നു. ദീര്‍ഘമായ കുറിപ്പില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണുള്ളതെന്ന് പൊലീസ് അറിയിച്ചു. തൃക്കാക്കര അസി. കമ്മിഷണര്‍ കെ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ലുലു മാളില്‍ പരിശോധന നടത്തി.