video
play-sharp-fill

കോട്ടയം നാഗമ്പടത്തും ലുലുമാൾ..! സോഷ്യൽ മീഡിയയിൽ കത്തിക്കയറി ഗ്രീൻപാർക്ക് ഹോട്ടലിന്റെ സ്ഥലത്തെ ലുലുമാൾ; നാഗമ്പടത്തെ സ്ഥലം യൂസഫലി വാങ്ങിയതോ…? യാഥാർത്ഥ്യം പുറത്തു വിട്ട് തേർഡ് ഐ ന്യൂസ്

കോട്ടയം നാഗമ്പടത്തും ലുലുമാൾ..! സോഷ്യൽ മീഡിയയിൽ കത്തിക്കയറി ഗ്രീൻപാർക്ക് ഹോട്ടലിന്റെ സ്ഥലത്തെ ലുലുമാൾ; നാഗമ്പടത്തെ സ്ഥലം യൂസഫലി വാങ്ങിയതോ…? യാഥാർത്ഥ്യം പുറത്തു വിട്ട് തേർഡ് ഐ ന്യൂസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊച്ചിയിൽ നാടിന് അഭിമാനമായി തല ഉയർത്തി നിൽക്കുന്ന കേരളത്തിലെ ആദ്യത്തെ വമ്പൻ മാൾ കോട്ടയത്തും വരുന്നു. ഒരു ഏക്കറിൽ കോട്ടയം നാഗമ്പടത്തെ ഹോട്ടൽ ഗ്രീൻപാർക്ക് (പുളിക്കൻസ് കോംപ്ലക്‌സ്) എം.എ യൂസഫലി വാങ്ങി. അഞ്ചു നിലയിൽ ഒരു ഷോപ്പിംങ് മാളാനു വരാൻ പോകുന്നത്. അഞ്ചു മാസം കൊണ്ടു പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.

രണ്ടു ദിവസമായി കോട്ടയത്തിന്റെ സോഷ്യൽ മീഡിയയിലെ വമ്പൻ ചർച്ചയാണിത്. കണ്ടവർ കണ്ടവർ കൈവിട്ട് ഷെയർ ചെയ്തു. എഴുത്തിനൊപ്പം മാളിന്റെ രൂപ രേഖകൂടി ചേർത്ത് ചില മിടുക്കൻമാർ സംഭവം കളറാക്കി മാറ്റി. ഇതോടെ സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുഴുവൻ കോട്ടയത്തെ മാളിനെപ്പറ്റിയായി. ഇതോടെയാണ് സംഭവത്തിനു പിന്നിലെ യാഥാർത്ഥ്യം അന്വേഷിക്കാൻ തേർഡ് ഐ ന്യൂസ് ലൈവ് തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് സംഘം നേരെ കൊച്ചിയിലെ ലുലുമാളിൽ വിളിച്ചു. ഇതോടെയാണ് വ്യാജ പ്രചാരണം പുറത്തു വന്നത്. ഇത്തരത്തിൽ നാഗമ്പടത്ത് യൂസഫ് അലി സ്ഥലം വാങ്ങിയതിനെപ്പറ്റി യൂസഫ് അലിപോലും അറിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇതുവരെയും ഇത്തരത്തിൽ ഒരു സ്ഥലക്കച്ചവടം എം.എ യൂസഫലിയുടെ ശ്രദ്ധയിലെങ്ങും വന്നിട്ടില്ല.

ഇതോടെയാണ് ഗ്രീൻ പാർക്കിന്റെ സ്ഥലത്ത് യൂസഫി കെട്ടിപ്പൊക്കുന്നതായി വാട്‌സ്അപ്പ് സഹോദരങ്ങൾ കണ്ടെത്തിയ ലുലുമാൾ പൊളിഞ്ഞത്. ഈ വാർത്തയ്‌ക്കൊപ്പം പ്രചരിച്ച ചിത്രങ്ങളാകട്ടെ തിരുവനന്തപുരത്ത് ലുലു നിർമ്മിക്കുന്ന മാളിന്റേതുമായിരുന്നു.