
കോട്ടയം: മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ?
എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു ഗ്രൂപ്പ് തുറന്നിരിക്കുകയാണ്. കൊച്ചിയില്‍ തന്നെയാണ് ഈ ഒഴിവുകള്‍ എന്നതാണ് ശ്രദ്ധേയം. സീനിയർ ഗ്രാഫിക് ഡിസൈനർ, എസ്എപി ബേസിസ് അഡ്മിനിസ്ട്രേറ്റർ വിഭാഗങ്ങളിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ നല്കുന്നു.
സീനിയർ ഗ്രാഫിക് ഡിസൈനർ: സീനിയർ ഗ്രാഫിക് ഡിസൈനർ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ ബന്ധപ്പെട്ട മേഖലയില്‍ മുന്ന് മുതല്‍ ആറ് വർഷത്തെ പ്രവർത്തി പരിചയമാണ് വേണ്ടത്. മാർക്കറ്റിംഗ് വിഷ്വലുകള്‍ സൃഷ്ടിക്കുന്നതില്‍ ശക്തമായ കഴിവും അപേക്ഷകർക്ക് ഉണ്ടാകണം. അഡോബ് ക്രിയേറ്റീവ് സ്യൂട്ട് (ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ) തുടങ്ങിയ ഡിസൈൻ ടൂളുകളില്‍ വിദഗ്ധ പരിജ്ഞാനവും ഡിസൈൻ പ്രോജക്ടുകള്‍ നയിക്കാനും ജൂനിയർ ഡിസൈനർമാർക്ക് ഫീഡ്ബാക്ക് നല്‍കാനുമുള്ള പരിചയവും ഉണ്ടായിക്കണം.ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകളെക്കുറിച്ചും ഡിജിറ്റല്‍ മാർക്കറ്റിംഗ് മികച്ച രീതികളെക്കുറിച്ചും ശക്തമായ ധാരണയുള്ളവരായിരിക്കണം അപേക്ഷകർ. കോപ്പിറൈറ്റർമാർ, മാർക്കറ്റർമാർ എന്നിവരുമായി ചേർന്ന് പുതിയ ആശയങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും വേണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുക്കപ്പെടുന്നവർ ഡിജിറ്റല്‍ ക്യാമ്പെയ്നുകള്‍, സോഷ്യല്‍ മീഡിയ, പ്രിന്റ് മെറ്റീരിയലുകള്‍, വെബ്സൈറ്റുകള്‍, ഇമെയില്‍ മാർക്കറ്റിംഗ് എന്നിവയുള്‍പ്പെടെ വിവിധ മാർക്കറ്റിംഗ് സംരംഭങ്ങള്‍ക്കായി ഉയർന്ന നിലവാരമുള്ള വിഷ്വല്‍ അസറ്റുകള്‍ എന്നിവ സൃഷ്ടിക്കേണ്ടി വരും.മാർക്കറ്റിംഗ് ടീമിനൊപ്പം സഹകരിച്ച് ആകർഷകമായ പ്രസന്റേഷനുകള്‍, ലാൻഡിംഗ് പേജുകള്‍, പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ ഗ്രാഫിക്സ് എന്നിവ രൂപകല്‍പ്പന ചെയ്യുകയും നടപ്പിലാക്കുകയും വേണം.
എസ്എപി ബേസിസ് അഡ്മിനിസ്ട്രേറ്റർ: കമ്ബ്യൂട്ടർ സയൻസ്, ടെക്നോളജി, അല്ലെങ്കില്‍ അനുബന്ധ പഠനമേഖലയില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ പരിചയമുള്ളവരായരിക്കണം. ലുലു ഗ്രൂപ്പിന്റെ ലിങ്കിഡ് ഇന്‍ വഴിയാണ് ഉദ്യോഗാർത്ഥികള്‍ അപേക്ഷിക്കേണ്ടത്.