ലുലു പിന്നോട്ടില്ല…! കൊച്ചിയിലെ മാതൃക വിശാഖപട്ടണത്ത് ഉയരും; 8000 പേര്‍ക്ക് തൊഴില്‍; പ്രഖ്യാപിച്ച്‌ യൂസഫലി

Spread the love

വിശാഖപട്ടണം: തടസ്സങ്ങളെല്ലാം മറികടന്ന് ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാള്‍ നിർമ്മാണം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഉടന്‍ നിർമ്മാണം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി.

5000 മുതല്‍ 8000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ മാള്‍ ആന്ധ്രാപ്രദേശിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ മുതല്‍ കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസം നടന്ന ഇൻവെസ്റ്റോപിയ-സിഐഐ (CII) സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎ യൂസഫ് അലി.

ലുലു ഗ്രൂപ്പിന്റെ കൊച്ചിയിലെ ഷോപ്പിംഗ് മാള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മാളുകളില്‍ ഒന്നായിരുന്നു. 8230 പേരാണ് ഈ മാളിനെ ആശ്രയിച്ചുകൊണ്ട് ജോലി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശാഖപട്ടണത്തെ പുതിയ മാളും കൊച്ചിയുടെ മാതൃക പിന്തുടർന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാകും നിർമിക്കപ്പെടുക. മാള്‍ നിലവില്‍ വരുന്നത് പ്രദേശത്തെ ചെറുകിട വ്യവസായങ്ങള്‍ക്കും വ്യാപാരികള്‍ക്കും വലിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യൂസഫ് അലി വ്യക്തമാക്കി.

വിശാഖപട്ടണത്തിനു പുറമേ, വിജയവാഡയില്‍ ഒരു ഫുഡ് പ്രോസസിംഗ് പ്ലാന്റും ഹൈപ്പർമാർക്കറ്റും ലുലു ഗ്രൂപ്പ് ഉടൻ ആരംഭിക്കും. ആന്ധ്രാപ്രദേശിലെ മറ്റു നഗരങ്ങളിലും സമാനമായ ഹൈപ്പർമാർക്കറ്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികളും ആലോചനയിലുണ്ട്. ഇത്തരം പദ്ധതികള്‍ വിദേശനാണ്യ വരുമാനം വർധിപ്പിക്കുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് എംഡി ചൂണ്ടിക്കാട്ടി.