
ലുലു ഗ്രൂപ്പില്‍ ജോലിക്ക് അവസരം : ഒഴിവ് യുഎയില്‍, ലക്ഷങ്ങള്‍ ശമ്പളം ; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ യോഗ്യതയുണ്ടാകണം
കുറഞ്ഞത് മൂന്ന് വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനെയാണ് കമ്ബനി തേടുന്നത്. ടാക്സേഷൻ, ഫിനാൻഷ്യല്‍ പ്ലാനിംഗ്, എം ഐ എസ് റിപ്പോർട്ടിംഗ്, ഓഡിറ്റ്, ഇന്റേണല്‍ കണ്‍ട്രോള്‍സ്, കോർപ്പറേറ്റ് സ്ട്രാറ്റജി എന്നീ പ്രധാന ഫിനാൻസ് ഡൊമെയിനുകളില്‍ പരിചയമുള്ള ഒരു വിശകലന വിദഗ്ധനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ ഓപ്പറേഷണല്‍ കാര്യക്ഷമതയിലും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും കമ്ബനിക്ക് സംഭാവന നല്‍കാൻ കഴിവുള്ളവരുമായിരിക്കണമെന്നും ലുലു ഗ്രൂപ്പ് പ്രത്യേകം പറയുന്നു. ലുലു ഗ്രൂപ്പിന്റെ യു എ ഇഹെഡ്ക്വാർട്ടേഴ്സ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർ പ്രവർത്തിക്കേണ്ടി വരിക.
തിരഞ്ഞെടുക്കപ്പെടുന്നവർ ലുലു ഗ്രൂപ്പിന്റെ ഫിനാൻഷ്യല്‍ ഓപ്പറേഷനുകളുടെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. താഴെ പറയുന്ന മേഖലകളിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരിക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടാക്സേഷനും കംപ്ലയൻസും
ഡയറക്‌ട്, ഇൻഡയറക്‌ട് ടാക്സുകളുടെ കൃത്യവും സമയബന്ധിതവുമായ ഫയലിംഗ് ഉറപ്പാക്കുക.
ടാക്സ് നിയമങ്ങളിലെ മാറ്റങ്ങള്‍ തുടർച്ചയായി നിരീക്ഷിക്കുകയും കംപ്ലയൻസ് പ്രക്രിയകളില്‍ ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക.
ടാക്സ് കണ്‍സള്‍ട്ടന്റുമായി ഏകോപിപ്പിക്കുകയും ടാക്സ് അസസ്മെന്റുകളോ ഓഡിറ്റുകളോ മാനേജ് ചെയ്യുകയും ചെയ്യുക.
എം ഐ എസ് & ഫിനാൻഷ്യല്‍ റിപ്പോർട്ടിംഗ്
മാനേജ്മെന്റിനായി പ്രതിമാസ, ത്രൈമാസ, വാർഷിക MIS റിപ്പോർട്ടുകള്‍ തയ്യാറാക്കുക.
ഫിനാൻഷ്യല്‍ ഡാഷ്ബോർഡുകളും വ്യതിയാന വിശകലനവും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.
ബജറ്റിംഗ്, ഫോർകാസ്റ്റിംഗ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക.
ഫിനാൻസ് & അക്കൗണ്ടിംഗ്
ദൈനംദിന അക്കൗണ്ടിംഗ്, ഫിനാൻഷ്യല്‍ ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുക.
ബാധകമായ അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഫിനാൻഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കുക.
ക്യാഷ് ഫ്ലോ, വർക്കിംഗ് ക്യാപിറ്റല്‍, ബാങ്കിംഗ് ഇടപാടുകള്‍ എന്നിവ നിരീക്ഷിക്കുക.
ഓഡിറ്റ് & ഇന്റേണല്‍ കണ്‍ട്രോള്‍
ആവശ്യമായ ഡോക്യുമെന്റേഷനും വിശദീകരണങ്ങളും തയ്യാറാക്കി ഇന്റേണല്‍, എക്സ്റ്റേണല്‍ ഓഡിറ്റുകളെ പിന്തുണയ്ക്കുക.
ഇന്റേണല്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ വിലയിരുത്തുക
ബിസിനസ് പ്ലാനിംങ്
കമ്ബനിയുടെ തന്ത്രപരമായ സംരംഭങ്ങള്‍ക്ക് ഡാറ്റാധിഷ്ഠിത ഉള്‍ക്കാഴ്ചകള്‍ നല്‍കുക.
ഫിനാൻഷ്യല്‍ മോഡലിംഗ്, ഇൻവെസ്റ്റ്മെന്റ് വിശകലനം, കോസ്റ്റ് ഒപ്റ്റിമൈസേഷൻ പ്രോജക്ടുകള്‍ക്കായി ക്രോസ്-ഫങ്ഷണല്‍ ടീമുകളുമായി സഹകരിക്കുക.
ബിസിനസ് കേസ് മൂല്യനിർണ്ണയങ്ങളും സിനാരിയോ പ്ലാനിംഗും നടത്തുക.
ആവശ്യമായ യോഗ്യതയുള്ളവർക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ലിങ്കിഡ് ഇന്‍ വഴി അപേക്ഷിക്കാവുന്നതാണ്.
അതേസമയം, കേരളത്തില്‍ ജോലി ചെയ്യാന്‍ അഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കായി നിരവധി സർക്കാർ വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകളുണ്ട്. അത്തരം ഏതാനും ഒഴിവുകളെ കുറിച്ച് താഴെ വിശദമായി നല്‍കുന്നു.
സെക്യൂരിറ്റി നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. പ്രായപരിധി: 56 വയസ്സില്‍ താഴെ. താല്‍പര്യമുള്ളവര്‍ മെയ് അഞ്ചിന് രാവിലെ ഒമ്ബതിന് അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്‌ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2355900.
ഓവർസിയർ താത്കാലിക നിയമനം
നാഷണല്‍ ആയുഷ് മിഷനു കീഴില്‍ ഓവർസീയർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, യോഗ്യതാസർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകർപ്പുകള്‍ സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയില്‍ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മീഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ മെയ് 15ന് വൈകീട്ട് അഞ്ചിനകം തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.
ഐടിഐ/സിവില്‍ ഡിപ്ലോമ ആന്റ് നോളജ് ഓട്ടോകാഡ് യോഗ്യതയും ആരോഗ്യമേഖലയില്‍ കെട്ടിട നിർമാണ പദ്ധതികളില്‍ രണ്ട് വർഷത്തെ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. തൃശ്ശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. കുറഞ്ഞത് ഒരു വർഷം ജോലി ചെയ്യാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷകർ മെയ് ഒന്നിന് 40 വയസ്സ് കവിയാത്തവരായിരിക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 0487 2939190.