video
play-sharp-fill

ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ; ക്രിയേറ്റീവ് ഡയറക്ടർ, പിആർ/കോപ്പി റൈറ്റർ, സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകൾ ; ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 30

ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ; ക്രിയേറ്റീവ് ഡയറക്ടർ, പിആർ/കോപ്പി റൈറ്റർ, സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകൾ ; ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 30

Spread the love

നാട്ടിലായാലും വിദേശത്ത് ആയാലും ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർ നിരവധിയാണ്. മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാതെ തങ്ങള്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ നേരിട്ട് തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ് ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

നിരവധി ഒഴിവുകളിലേക്ക് ഒരേ സമയം അവസരം വരികയാണെങ്കിലാണ് പൊതു റിക്രൂട്ട്മെന്റുകള്‍ കമ്ബനി നടത്താറുള്ളത്. അല്ലാത്ത അവസരങ്ങളില്‍ അപേക്ഷകരില്‍ നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ച്‌, അതില്‍ നിന്നും യോഗ്യരായവരെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുകയാണ് ചെയ്യാറുള്ളത്. അത്തരത്തില്‍ ഇപ്പോഴിതാ ഇന്ത്യയില്‍ ഒഴിവ് വന്നിരിക്കുന്ന ഏതാനും ഒഴിവുകളിലേക്ക് ലുലു അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ക്രിയേറ്റീവ് ഡയറക്ടർ, പിആർ/കോപ്പി റൈറ്റർ, സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ്, മോഷൻ ഗ്രാഫിക് ഡിസൈനർ എന്നിങ്ങനെ വൈവിധ്യമാർന്ന റോളുകളിലാണ് ഒഴിവ് വന്നിട്ടുള്ളത്. ഒരോ തസ്തികതയിലേക്കും കൃത്യമായ യോഗ്യതയും അപേക്ഷകർക്ക് ലുലു നിശ്ചിയിക്കുന്നുണ്ട്. ഒരോ ഒഴിവിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതയെക്കുറിച്ച്‌ താഴെ കൃത്യമായി നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിയേറ്റീവ് ഡയറക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാർത്ഥികള്‍ക്ക് 10 വർഷത്തെ പ്രസക്തമായ അനുഭവം ആവശ്യമാണ്. അതോടൊപ്പം തന്നെ ഉദ്യോഗാർത്ഥികള്‍ ക്രിയേറ്റീവ് മേഖലയില്‍ ശക്തമായ പശ്ചാത്തലം ഉണ്ടായിരിക്കണം. പിആ/കോപ്പി റൈറ്റർ ഒഴിവിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വർഷത്തെ പ്രായോഗിക പ്രവർത്തി പരിചയമാണ് വേണ്ടത്.

സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാനും രണ്ട് വർഷത്തെ പ്രവർത്തി പരിചയം വേണം. ഡിജിറ്റല്‍ മാർക്കറ്റിങ്, സോഷ്യല്‍ മീഡിയ പ്രമോഷന്‍ എന്നിവയെല്ലാം ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിയുടെ ജോലിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും. അതേസമയം മോഷൻ ഗ്രാഫിക് ഡിസൈനർ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ മൂന്ന് മുതല്‍ നാല് വർഷം അനുഭവ പരിചയമാണ് വേണ്ടത്.

ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2025 ഏപ്രില്‍ 30-ആണ്. അപേക്ഷകർ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അവരുടെ സിവി അയക്കേണ്ടത്. മെയിലിന്റെ സബ്ജക്‌ട് ഫീല്‍ഡില്‍ ബന്ധപ്പെട്ട ജോബിന്റെ കോഡ് ചേർക്കുന്നത് നല്ലതാണ്. അഡ്വർടൈസിംഗ് രംഗത്ത് കരിയർ വളർത്താൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഒരു ഓപ്ഷനായിരിക്കും ലുലുവിന്റെ ഈ റിക്രൂട്ട്മെന്റ്.