തോട് കൈയ്യേറി യൂസഫലിയുടെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം: ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ച് നാട്ടുകാർ

Spread the love

തൃശ്ശൂർ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സ്ഥാപകനുമായി യൂസഫലിയുടെ തോട് കൈയേറ്റം നാട്ടുകാര്‍ ഒഴിപ്പിച്ചു. തൃശ്ശൂർ നാട്ടികയിലെ യൂസഫ് അലിയുടെ വൈ മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടാണ് പ്രദേശവാസികള്‍ ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ചത്.

video
play-sharp-fill

മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത് ഇവിടെ നിലനിന്നിരുന്ന അങ്ങാടിത്തോട് എന്ന തോട് നികത്തിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കനത്ത മഴ പെയ്തപ്പോള്‍ തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ട് വെളളക്കെട്ട് രൂക്ഷമായി. വെളളം കെട്ടി നിന്ന് റോഡിലും സമീപത്തെ വീടുകളിലേക്കും വെളളം കയറി. ഒടുവില്‍ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധികള്‍ സ്ഥലത്തെത്തി വൈ മാളിന്റെ പാര്‍ക്കിംഗ് ഏരിയ പൊളിച്ച് തോടിന്റെ സ്വാഭാവിക ഒഴുക്ക് ശരിയാക്കുകയായിരുന്നു.

രാത്രി വൈകിയും പൊളിക്കല്‍ തുടര്‍ന്നെങ്കിലും മാള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. പോലീസും സ്ഥലത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group