play-sharp-fill
യു.പിയില്‍ പലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; ലഖിംപൂര്‍ ഖേരിയിലെ കോണ്‍സ്റ്റബിള്‍ സുഹൈല്‍ അൻസാരിയെയാണ് സസ്പെൻഡ് ചെയ്തത്

യു.പിയില്‍ പലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; ലഖിംപൂര്‍ ഖേരിയിലെ കോണ്‍സ്റ്റബിള്‍ സുഹൈല്‍ അൻസാരിയെയാണ് സസ്പെൻഡ് ചെയ്തത്

സ്വന്തം ലേഖിക

ലക്നോ: പലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

ലഖിംപൂര്‍ ഖേരിയിലെ കോണ്‍സ്റ്റബിള്‍ സുഹൈല്‍ അൻസാരിയെയാണ് സസ്പെൻഡ് ചെയ്തത്. പോസ്റ്റിനെ കുറിച്ച്‌ അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥനെ കുറിച്ചും കൃത്യമായി അന്വേഷണം നടത്തുമെന്നും ഖേരി ഡി.എസ്.പി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്രയേല്‍ പലസ്തീൻ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.