
രോഹിത് ശർമയുടെയും പന്തിന്‍റെയും പ്രകടനങ്ങൾ നിർണ്ണായകം ; ഐപിഎൽ : മുംബൈ ഇന്ത്യൻസ് ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും
ലക്നൗ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ലക്നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഈ സീസണില്‍ തുല്യ ദുഖിതരാണ് മുംബൈയും ലക്നൗവും. വമ്പൻതാരങ്ങളുണ്ടെങ്കിലും ടീമെന്ന നിലയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഇരു ടീമിനും ഇതുവരെയായിട്ടില്ല.
മൂന്ന് കളിയിൽ ഒറ്റജയം മാത്രമാണ് ഇരു ടീമിന്‍റെയും അക്കൗണ്ടിലുള്ളത്. ഇതിനെല്ലാം ഉപരി ലക്നൗവും മുംബൈയും നേർക്കുനേർ പോരിനിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രങ്ങളാവുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ലക്നൗ നായകന്‍ റിഷഭ് ളാവും.
ഐപിഎല്‍ താരലേത്തില്‍ 27 കോടി രൂപക്ക് ല്കൗവിലെത്തി ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും വിലയേറിയ താരമായെങ്കിലും റിഷഭ് പന്തിന് മൂന്ന് കളികളില്‍ ഇതുവരെ നേടാനായത് 17 റൺസ് മാത്രം. രോഹിത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല.16 കോടി രൂപക്ക് മുംബൈ നിലനിര്‍ത്തിയ മുന്‍നായകന്‍റെ പേരിലുള്ളത് 21 റൺസാണ്. രോഹിത് നിറം മങ്ങിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ കൊൽക്കത്തയെ തോൽപിച്ച് വിജയവഴിയിലെത്തിയതിന്‍റെ ആശ്വാസത്തിലാണ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ. ബൗളിംഗിൽ പരീക്ഷണങ്ങൾ തുടരുന്ന മുംബൈയ്ക്ക് സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവർ ക്രീസിൽ ഉറയ്ക്കേണ്ടത് അനിവാര്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
