
ലൂസിഫറിന്റെ ആദ്യ ഷോയിൽ മാസ് എൻട്രിയായി മോഹൻലാലും പൃഥ്വിരാജും
സ്വന്തം ലേഖകൻ
കൊച്ചി: ലൂസിഫറിന്റെ ആദ്യ ഷോയിയിൽ ആഘോഷമായി മോഹൻലാലും പൃഥ്വിരാജും. യുവനടൻ പൃഥ്വിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് ഫിലിംസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്. മോഹൻലാലിൻറെ തകർപ്പൻ പ്രകടനത്തിനൊപ്പം പൃഥ്വിരാജിലെ സംവിധായകനെക്കൂടി സ്വീകരിക്കാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ.
ചിത്രത്തിൻറെ ആദ്യപ്രദർശനത്തിന് മോഹൻലാലും പൃഥിരാജും അടക്കം ലൂസിഫറിൻറെ പ്രധാന അണിയറ പ്രവർത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹൻലാലിൻറെ ഭാര്യ സുചിത്രയും പൃഥിരാജിൻറെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നാളത്തെ പ്രഭാതം നിങ്ങൾക്കുള്ളതാണെന്നായിരുന്നു നേരത്തെ ആരാധകർ കുറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം അച്ഛൻ സുകുമാരന് സമർപ്പിക്കുന്നതായി റിലീസിന് മണിക്കൂറുകൾ മുൻപ് പൃഥിരാജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ലോകമെമ്ബാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് കേരളത്തിൽ മാത്രം നാന്നൂറോളം തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്.