റെക്കോഡുകള്‍ എല്ലാം എങ്ങിനെ തകര്‍ക്കാമെന്ന് അറിയാവുന്ന നായകന്മാര്‍’; ലൂസിഫറിനെ പ്രശംസിച്ച് ഗൂഗിളിന്റെ ട്വീറ്റ്; ട്രെന്‍ഡിംഗിലും മുന്നിൽ
സ്വന്തംലേഖകൻ
കോട്ടയം : മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇത്രയും എനര്‍ജറ്റിക്കായ ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെ അടുത്തൊന്നും കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായം. പോയ വാരം ഗൂഗില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത് നില്‍ക്കുന്നത് ലൂസിഫറാണ്. ഗൂഗിള്‍ ഇന്ത്യ തന്നെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘റെക്കോഡുകള്‍ എല്ലാം എങ്ങിനെ തകര്‍ക്കാമെന്ന് അറിയാവുന്ന നായകന്മാര്‍’ വാചകത്തിനൊപ്പമാണ് ട്രെന്‍ഡിംഗില്‍ ലൂസിഫര്‍ മുന്നിലെന്ന് ഗൂഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു ആനിമേഷന്‍ വീഡിയോയും ട്വീറ്റിനൊപ്പം ഗൂഗിള്‍ പങ്കു വെച്ചിട്ടുണ്ട്. ലൂസിഫറിന് തൊട്ടു പിന്നാലെ ക്രിക്കറ്റ് താരം യുവരാജ് സിംഗും, മിയാമി ഓപ്പണുമാണ് ട്രെന്‍ഡിംഗില്‍ മുന്നിലുള്ളത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിന്റെ അഭിനയവും, പൃഥ്വിയുടെ സംവിധാനവും, മുരളി ഗോപിയുടെ തിരക്കഥയും ഏറെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്.