video
play-sharp-fill

ലൂസിഫര്‍ തെലുങ്ക് പതിപ്പ് ചീരഞ്ജീവി ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; തിരക്കഥയില്‍ സംവിധായകര്‍ വരുത്തിയ മാറ്റങ്ങള്‍ ചിരഞ്ജീവിക്ക് ഇഷ്ടപ്പെട്ടില്ല; നിരാശയില്‍ ആരാധകര്‍

ലൂസിഫര്‍ തെലുങ്ക് പതിപ്പ് ചീരഞ്ജീവി ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; തിരക്കഥയില്‍ സംവിധായകര്‍ വരുത്തിയ മാറ്റങ്ങള്‍ ചിരഞ്ജീവിക്ക് ഇഷ്ടപ്പെട്ടില്ല; നിരാശയില്‍ ആരാധകര്‍

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാവകാശം നേടിയത് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. ചിരഞ്ജീവി നായകനാവുന്ന ചിത്രം, മകനും നടനുമായ രാംചരണ്‍ തേജ നിര്‍മ്മിക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. ജനുവരിയില്‍ ലൂസിഫര്‍ റീമേക്കിന്റെ ലോഞ്ച് ഹൈദരാബാദില്‍ വെച്ച് നടക്കുകയും ചെയ്തു.

ചിരഞ്ജീവി ആചാര്യ എന്ന ചിത്രത്തിന് ശേഷം ലൂസിഫര്‍ തെലുങ്ക് റീമേക്ക് തുടങ്ങുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. പക്ഷേ ഇപ്പോള്‍ തെലുങ്ക് റീമേക്ക് ഉപേക്ഷിക്കുവാനുളള ഒരുക്കത്തിലാണ് ചിരഞ്ജീവി എന്നാണ് റിപ്പോര്‍ട്ട്. ലൂസിഫര്‍ തിരക്കഥയില്‍ സംവിധായകര്‍ വരുത്തിയ മാറ്റങ്ങള്‍ ചിരഞ്ജീവിക്ക് ഇഷ്ടപ്പെട്ടില്ല എന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം തമിഴിലെ പ്രശസ്ത സംവിധായകന്‍ മോഹന്‍രാജ സംവിധാനം ചെയ്യുമെന്നായിരുന്നു അണിയറക്കാര്‍ അറിയിച്ചത്. സഹോ സംവിധായകന്‍ സുജീത്ത്, വിവി വിനായക് എന്നിവര്‍ക്ക് ശേഷമാണ് ലൂസിഫര്‍ റീമേക്കിന്റെ സംവിധാനം മോഹന്‍രാജ ഏറ്റെടുത്തത്.

ലൂസിഫറിനെ തെലുങ്ക് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തില്‍ മാറ്റുവാനുളള ശ്രമങ്ങളിലായിരുന്നു ഇതുവരെ അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ സംവിധായകര്‍ മൂന്നുപേര്‍ ആയിട്ടും മാറ്റങ്ങള്‍ വരുത്തിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ല.

Tags :