
ലക്നൗ: ഐപിഎല്ലിൽ അവസാന ലീഗ് മത്സരത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടും.
വൈകിട്ട് ഏഴരയ്ക്ക് ലക്നൗവിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഒന്നാം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കാൻ ജയം മാത്രം ലക്ഷ്യമിട്ടാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇറങ്ങുന്നത്. മുന്നോട്ടുള്ള വഴിയടഞ്ഞ ലക്നൗ ആളിക്കത്തിയാൽ ആർസിബിക്ക് കാര്യങ്ങൾ കടുപ്പമാവും.
അവസാന ലീഗ് മത്സരത്തിൽ ലക്നൗ ജയിച്ചാൽ പ്ലേ ഓഫിൽ ആർസിബി കളിക്കുക എലിമിനേറ്ററിൽ. പരിക്കുമാറി ജോഷ് ഹെയ്സൽവുഡ് തിരിച്ചെത്തിയത് ആർസിബിക്ക് കരുത്താവും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ലുംഗി എംഗിഡിക്കാവും ടീമിലെ സ്ഥാനം നഷ്ടമാവുക. ഫിൽ സാൾട്ടും വിരാട് കോലിയും നൽകുന്ന തുടക്കമാവും നിർണായകമാവുക. മധ്യനിരയുടെ കരുത്തിൽ ആര്‍സിബിക്ക് അത്ര ഉറപ്പുപോര.
മാർക്രം, മാർഷ്, പുരാൻ ത്രയത്തെ പിടിച്ചു കെട്ടുകയാവും ആർസിബി ബൗളർമാരുടെ പ്രധാന വെല്ലുവിളി. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിൽ ഉറച്ചാൽ സ്കോർബോർഡിന് റോക്കറ്റ് വേഗമാവും.
ആർസിബി അവസാന മത്സരത്തിൽ ഹൈദരാബാദിനോട് തോറ്റപ്പോൾ ഗുജറാത്തിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് റിഷഭ് പന്തിന്റെ ലക്നൗ. സീസണിൽ പാടേ നിറം മങ്ങിയ പന്ത് അവസാന മത്സരത്തിലെങ്കിലും കത്തിക്കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാറ്റിംഗിനെ തുണയ്ക്കുന്ന വിക്കറ്റിൽ പ്രതീക്ഷിക്കുന്നത കൂറ്റൻ സ്കോർ.
ലക്നൗ സാധ്യതാ ഇലവന്‍: മിച്ചൽ മാർഷ്, ആര്യൻ ജുയൽ, നിക്കോളാസ് പൂരൻ, റിഷഭ് പന്ത്(ക്യാപ്റ്റൻ), ആയുഷ് ബദോണി, അബ്ദുൾ സമദ്, ഷാർദുൽ താക്കൂർ/ആകാശ് സിംഗ്, ആകാശ് ദീപ്, അവേശ് ഖാൻ, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് റാത്തി, വില്യം ഒറൂർക്ക്.
ആര്‍സിബി സാധ്യതാ ഇലവന്‍: ഫിൽ സാൾട്ട്, വിരാട് കോലി, മായങ്ക് അഗർവാൾ, രജത് പതിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ജോഷ് ഹാസിൽവുഡ്/ബ്ലെസിംഗ് മുസാറബാനി, സുയാഷ് ശർമ്മ.