ഇ​നി​യും റാ​ങ്ക് പ​ട്ടി​ക നീ​ട്ടു​ക അ​പ്രാ​യോ​ഗി​കം, മു​ൻ​പ് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രു​ന്നു; ഉ​ചി​ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ ഇ​നി നീ​ട്ടാ​നാ​വി​ല്ല; എ​ൽ.​ജി​.എ​സ് റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ഉത്തരവിനെതിരെ അ​പ്പീലുമായി പി​.എ​സ്‍​.സി

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ജി​.എ​സ് റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീലുമായി പി​.എ​സ്‍​.സി ഹൈ​ക്കോ​ട​തി​യി​ൽ.

ഹ​ർ​ജി ചൊ​വ്വാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​നി​യും റാ​ങ്ക് പ​ട്ടി​ക നീ​ട്ടു​ക അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും മു​ൻ​പ് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രു​ന്നു​വെ​ന്നും പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉ​ചി​ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ ഇ​നി നീ​ട്ടാ​നാ​വി​ല്ല. പ​ട്ടി​ക നീ​ട്ടി​യാ​ൽ പു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ഷ്ട​മാ​കു​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു.