കേരളം ലഹരി മാഫിയയുടെ താവളമായി മാറുന്നു: കോഴിക്കോട്ടേയ്ക്കും ഒഴുകിയെത്തി വീര്യം കൂടിയ ലഹരി മരുന്നുകൾ; കോഴിക്കോട്ട് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് എം.ഡി.എം.എയും എൽ.എസ്.ഡിയും
തേർഡ് ഐ ക്രൈം
കോഴിക്കോട്: സംസ്ഥാനത്ത് കുത്തിയൊഴുകുന്ന ലഹരി മാഫിയയുടെ പിടിയിൽ യുവാക്കളും വിദ്യാർത്ഥികളും. ലഹരി മാഫിയ പിടി മുറുക്കിയതോടെ സംസ്ഥാനത്താകമാനം ഇപ്പോൾ കൊടുമ്പിരിക്കൊണ്ട ലഹരിയുടെ ഒഴുക്കാണ്. ഏറ്റവും ഒടുവിൽ കോഴിക്കോട് നിന്നാണ് വീര്യം കൂടിയ ലഹരി മരുന്നുകൾ ഇപ്പോൾ പിടികൂടിയരിക്കുന്നത്. മലബാറാണ് ലഹരി മാഫിയയുടെ ഹബ് എന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വരുന്ന വിവരങ്ങൾ.
മാരക ലഹരി മരുന്നുകളായ എംഡിഎംഎ ഗുളികകൾ, എംഡിഎംഎ ക്രിസ്റ്റൽ, എൽഎസ്ഡി സ്റ്റാമ്ബുകൾ എന്നിവയുമായി കോഴിക്കോട് രണ്ടു യുവാക്കൾ പിടിയിൽ. ചെലവൂർ മുണ്ടിക്കതാഴം സ്വദേശി ദേശത്ത് അതുൽ, കച്ചേരി വെസ്റ്റ്ഹിൽ സ്വദേശി അർജുൻ ദാസ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം സുഗുണനും പാർട്ടിയും കസബ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കുകളിൽ കടത്തുകയായിരുന്ന 9.260 ഗ്രാം എംഡിഎംഎ ഗുളികകൾ, 760 മില്ലിഗ്രാം എംഡിഎംഎ ക്രിസ്റ്റൽ, 1.360 ഗ്രാം എൽഎസ്ഡി സ്റ്റാമ്ബുകൾ എന്നിവയാണ് ഇവരിൽനിന്ന് പിടികൂടിയത്.
പി ഒ സി കെ സതീശൻ, സിഇഒമാരായ ഗംഗാധരൻ, സുരാഗ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.