
ന്യൂഡൽഹി: പ ശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എൽ.പി.ജി സിലിണ്ടർ വിതരണത്തിൽ നേരിടുന്ന പ്രതിസന്ധിക്കിടെ 16,000 ടൺ എൽ.പി.ജിയുമായി കപ്പൽ മംഗളൂരുവിൽ എത്തി.
സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ് പയനിയറാണ് ഇന്ന് രാവിലെ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടത്. അമേരിക്കയിലെ ടെക്സാസിൽ നിന്ന് ഫെബ്രുവരി 14ന് യാത്രതിരിച്ച കപ്പലാണിത്. 47236 ടൺ ഭാരശേഷിയുള്ള ഈ ടാങ്കർ മംഗളുരു തുറമുഖത്തെ 13ാംനമ്പർ ബർത്തിലാണ് അടുത്തത്.
എൽ.പി.ജി കയറ്റിയത്. മംഗളൂരുവിലെ ഏജിസ് ഗ്യാസ് സംഭരണ യൂണിറ്റിലേക്ക് ഗ്യാസ് മാറ്റുന്ന പ്രക്രിയ ആരംഭിച്ചെന്ന് ന്യൂ മംഗളൂരു തുറമുഖ അതോറിട്ടി അറിയിച്ചു. വാതകം ഇറക്കിയ ശേഷം തിങ്കളാഴ്ച പുലർച്ചെയോടെ കപ്പൽ മടങ്ങു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും ദിവസങ്ങളിൽ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഗ്യാസ് എത്തുമെന്നാണ് സൂചന.റഷ്യയിലെ പ്രിമോർസ്കിൽ നിന്ന് 96,000 മെട്രിക് ടൺ അസംസ്കൃത എണ്ണ വഹിച്ച് ’അക്വാ ടൈറ്റൻ” എന്ന കപ്പൽ ശനിയാഴ്ച മംഗളൂരുവിലെത്തിയിരുന്നു.
ചൈനയിലേക്ക് പോയ കപ്പൽ ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്ന് വഴി തിരിച്ചു വിടുകയായിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ യു.എസ് ഒരു മാസത്തെ സാവകാശം അനുവദിച്ചതിനെ തുടർന്നാണിത്.
കപ്പൽ വരുന്നത് മുന്നിൽക്കണ്ട് തുറമുഖത്തിലെ ബർത്ത് ഒഴിച്ചിട്ടിരുന്നു. അസംസ്കൃത എണ്ണ എം.ആർ.പി.എൽ റിഫൈനറിയിലേക്ക് മാറ്റൽ പുരോഗമിക്കുന്നു



