
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുന്നു.
ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, ഭക്ഷ്യ മന്ത്രി ജി.ആര്.അനില്‍, തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ്, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ പൊതുമേഖല എണ്ണക്കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാനത്തു പലയിടത്തും പാചകവാതക ക്ഷാമം മൂലം ഹോട്ടലുകള്‍ ഉള്‍പ്പെടെ അടച്ചിടേണ്ടിവരുന്ന സാഹചര്യത്തില്‍ പൂഴ്ത്തിവയ്പ് തടയാനും ഗ്യാസ് വിതരണം സുഗമമാക്കാനും സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


