
ഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറിന്റെ വില വർദ്ധിച്ചു.
നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ കനത്ത പ്രഹരം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 15 മുതല്‍ 15.50 രൂപവരെയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,602.5 രൂപയായി ഉയർന്നു.
തിരുവനന്തപുരത്ത് 1,623.5 രൂപയാണ് വില. കോഴിക്കോട്ട് 1,634.5 രൂപയും. കഴിഞ്ഞ ആറുമാസമായി തുടർച്ചയായി വില കുറച്ചതിനുശേഷമാണ് പുതിയ മാസാരംഭത്തില്‍ വീണ്ടും വില കൂട്ടിയത്. വാണിജ്യ സിലിണ്ടർ വില വർദ്ധനവ് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, തട്ടുകടള്‍ എന്നിവർക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയില്‍ മാറ്റമുണ്ടായില്ല. തിരുവനന്തപുരത്ത് 862 രൂപയാണ് ഗാർഹിക എല്‍പിജി വില. കൊച്ചിയില്‍ 860 രൂപയും കോഴിക്കോട്ട് 861.5 രൂപയും.
ഗാർഹിക സിലിണ്ടറിന്റെ വില ഏറ്റവുമൊടുവില്‍ പരിഷ്‌കരിച്ചത് കഴിഞ്ഞവർഷം മാർച്ച് എട്ടിനായിരുന്നു. വനിതാദിനത്തോടനുബന്ധിച്ച് 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് പ്രഖ്യാപിച്ചത്.