
ഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന എല്‍പിജി ക്ഷാമം റെസ്റ്റോറന്റുകളെയും ഹോട്ടലുകളെയും ദോഷകരമായി ബാധിക്കുന്നത് തടയാൻ നടപടിയെടുത്ത് കേന്ദ്ര സർക്കാർ.
വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി ഉയർത്തിയതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സിലിണ്ടറുകള്‍ കൂടുതല്‍ ലഭിക്കും. രാജ്യത്തെങ്ങും റെസ്റ്റോറന്റ് ബിസിനസ്സുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മാർച്ച് 23 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.
നേരത്തെ പത്ത് ശതമാനം വർധന നടപ്പാക്കിയിരുന്നു. ഇതാണ് അമ്പത് ശതമാനമാക്കി പുതിയ തീരുമാനം വന്നിരിക്കുന്നത്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍, ഭക്ഷണ സംസ്കരണ യൂണിറ്റുകള്‍, ഡയറി യൂണിറ്റുകള്‍ എന്നിവയ്ക്ക് ഈ

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ സംസ്ഥാന സർക്കാരുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവ നടത്തുന്ന സബ്സിഡി കാന്റീനുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കും മുൻഗണന ലഭിക്കും. ഇടപ്പള്ളിയിലെ ഇന്ദിര കാന്റീൻ, സമൃദ്ധി കാന്റീൻ തുടങ്ങിയവയ്ക്ക് അനുകൂലമായിരിക്കും പുതിയ നിലപാട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പോയി കഴിയുന്ന കുടിയേറ്റ തൊഴിലാളികള്‍ നിലവില്‍ പ്രതിസന്ധിയിലാണ്. സ്വന്തം മുറികളില്‍ പാചകം ചെയ്ത് ചെലവ് ചുരുക്കി ജീവിച്ചിരുന്നവരാണ് പ്രയാസത്തിലായിരിക്കുന്നത്.



