എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; 19 കിലോ സിലിണ്ടറിന് 101 രൂപയാണ് കുറച്ചത്;  ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല

എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; 19 കിലോ സിലിണ്ടറിന് 101 രൂപയാണ് കുറച്ചത്; ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു.

19 കിലോ സിലിണ്ടറിന് 101 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടര്‍ വില 1902.50 രൂപയായി. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില കുറച്ചിരുന്നു. 19 കിലോ സിലിണ്ടറിന് 102.50 രൂപയാണ് അന്ന് കുറച്ചിരുന്നത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു.

അതേസമയം, ഇൻഡെൻ ഗാർഹിക സിലിണ്ടർ ഡൽഹിയിൽ 899.50 രൂപയ്‌ക്ക് ലഭിക്കും. കൊൽക്കത്തയിലെ ജനങ്ങൾക്ക് 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ 926 രൂപയ്‌ക്ക് ലഭിക്കും.

മുംബൈയിൽ, സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിലേതിന് തുല്യമായിരിക്കും, ചെന്നൈയിൽ ഇതിന് 915.50 വിലവരും.

കൊച്ചിയിൽ നേരത്തെ വാണിജ്യ സിലിണ്ടറിന്റെ വില 1994 രൂപയായിരുന്നു. ഈ വിലയിലാണ് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.