കോട്ടയം ജില്ലയിലെ ഗാർഹിക പാചകവാതക ഉപയോക്താക്കൾക്കായി പാചകവാതക അദാലത്ത് നവംബർ എട്ടിന് ; പരാതികൾ നവംബർ ഏഴിന് താലൂക്ക് സപ്ലൈ ഓഫീസിൽ നൽകുക

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: ജില്ലയിലെ ഗാർഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി നവംബർ എട്ടിന് പാചകവാതക അദാലത്ത് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിക്കും.

പാചകവാതക കമ്പനി പ്രതിനിധികൾ, ഏജൻസികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. എൽ.പി.ജി.യുമായി ബന്ധപ്പെട്ട പരാതികൾ നവംബർ ഏഴിന് വൈകിട്ട് അഞ്ചിനകം താലൂക്ക് സപ്ലൈ ഓഫീസിൽ നൽകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group