മാസത്തിന്റെ ആദ്യ ദിനം ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: എല്‍പിജി സിലിണ്ടറിന്റെ വില കുറഞ്ഞു; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില ഇന്ന് മുതല്‍ 58.50 രൂപ കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി വിലയില്‍ മാറ്റമില്ല

Spread the love

ന്യൂഡൽഹി: ജൂലൈ മാസത്തിന്റെ തുടക്കം എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന സന്തോഷവാർത്തയോടെയാണ്. ഇന്ന് രാവിലെ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു.

ഇതോടെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബിസിനസുകള്‍ തുടങ്ങിയ വാണിജ്യ ഉപയോക്താക്കള്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് പറയാം.

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതി എല്‍പിജി സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കാറുണ്ട്. അതുപോലെ ഈ മാസവും സിലിണ്ടറുകളുടെ നിരക്ക് കുറക്കാന്‍ തീരുമാനമെടുത്തു. 19 കിലോഗ്രാമുള്ള വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ ഈ മാസം ഏകദേശം 58.50 രൂപയാണ് കുറച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വീടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.