കോട്ടയം ലീഗൽ സർവീസ് അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഏകദിന നിയമശില്പശാല സംഘടിപ്പിച്ചു

Spread the love

കാഞ്ഞിരപ്പള്ളി : കോട്ടയം ലീഗൽ സർവീസ് അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദിന നിയമശില്പശാല സംഘടിപ്പിച്ചു.

അഡ്വ :രാജ്മോഹന്റെ അധ്യക്ഷതയിൽ നടന്ന ശില്പശാല കാഞ്ഞിരപ്പള്ളി മുൻസിഫ് മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഡ്ക്കേറ്റുമാരായ അഡ്വ നിയാസ്, അഡ്വ. ജയസൂര്യ
അഡ്വ:മുഹമ്മദ് സാലി, അഡ്വ : കുമാരി മാളവിക, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു, റ്റിഎൽസി സെക്രട്ടി സജു സെബാസ്റ്റ്യൻ ,സോജ ബേബി , തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി നടപടികളെ കുറിച്ച് അറിയുന്നതിനായി കുട്ടികൾ മജിസ്ട്രേറ്റ് കോടതി സന്ദർശിക്കുകയും ചെയ്തു ,
തുടർന്ന് നടന്ന സമാപന സമ്മേളനം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ അഡ്വ:നസീബ് എ അബ്ദുൽ റസാഖ് ഉദ്ഘാടനം നിർവഹിച്ചു.

ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് നിത്യാ പ്രസാദ് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.