video
play-sharp-fill
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ് ; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ; അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിട്ടി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ് ; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ; അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം കനത്ത മഴയുടെ സാധ്യതമുന്നിൽ കണ്ട് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാൾ ഉൾക്കടലിൽ നാളെ രൂപം കൊള്ളുന്ന ന്യൂനമർദം കൊങ്കൻ, ഗോവ പ്രദേശങ്ങളിലാകും അതിതീവ്ര മഴക്ക് കാരണമാകുകയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചിച്ചിരിക്കുന്നത്.

ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 20 സെന്റീമീറ്റർ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ ഒൻപത്‌ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മുൻകരുതലെടുക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉൾപ്പെടെ ദുരന്ത സാധ്യമേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽയിട്ടുണ്ട്.