play-sharp-fill
ധ്യാനത്തിനെത്തിയ യുവാവുമായി കന്യാസ്ത്രീ പ്രണയത്തിലായി; പ്രണയം തലയ്ക്കു പിടിച്ചപ്പോൾ തിരുവസ്ത്രം ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി

ധ്യാനത്തിനെത്തിയ യുവാവുമായി കന്യാസ്ത്രീ പ്രണയത്തിലായി; പ്രണയം തലയ്ക്കു പിടിച്ചപ്പോൾ തിരുവസ്ത്രം ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: സഭക്ക് തലവേദനയുണ്ടാക്കി ഒരു ഒളിച്ചോട്ട കഥകൂടി കോട്ടയത്ത്. ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് കന്യാസ്ത്രീയുമായി സ്ഥലം വിടുകയായിരുന്നു. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാൽപ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ ഒളിച്ചോടി കുടുംബ ജീവിതം ആരംഭിച്ചത്. കന്യാസ്ത്രീയെ കാണാതായതോടെ മഠം അധികൃതകർക്ക് ചില സംശയങ്ങൾ ഉയർന്നു. ഇതോടെ ഇവർ കീഴ്വായ്പൂര് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെയാണ് പ്രണയം പൊലീസ് തിരിച്ചറിഞ്ഞത്.ഇരുവരേയും പൊലീസ് കണ്ടെത്തുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. എന്നാൽ തനിക്ക് കാമുകനൊപ്പം പോകാനാണ് താല്പര്യമെന്ന് കന്യാസ്ത്രീ കോടതിയെ അറിയച്ചതിനെ തുടർന്ന് ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ കോടതി അനുവദിക്കുകയായിരുന്നു.