video
play-sharp-fill

കേരളത്തിലെ കാമുകന്മാർക്കിത് എന്തു പറ്റി: പെട്രോളൊഴിച്ച് കത്തിക്കുന്നവർക്കും ആത്മഹത്യ ചെയ്യുന്നവർക്കും പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് കിടന്നത് മലമുകളിലെ കുറ്റിക്കാട്ടിൽ

കേരളത്തിലെ കാമുകന്മാർക്കിത് എന്തു പറ്റി: പെട്രോളൊഴിച്ച് കത്തിക്കുന്നവർക്കും ആത്മഹത്യ ചെയ്യുന്നവർക്കും പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് കിടന്നത് മലമുകളിലെ കുറ്റിക്കാട്ടിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പ്രണയം തകർന്ന കാമുകൻമാർ എ്ന്തും ചെയ്യുന്ന അവസ്ഥയിലാണ് ഇന്ന് കേരളം. കേരളത്തിലെ കാമുകന്മാർ കാമുകിയെ പെട്രോളൊഴിച്ചു കൊല്ലാൻ നടക്കുമ്പോൾ കാമുകിയ്ക്ക് ആത്മഹത്യ ചെയ്യുമെന്ന് വീഡിയോ ലൈവ് അയച്ച ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഒരു കാമുകൻ.
ഇപ്പോഴിതാ ഇരുപതുകാരനായ കോളജ് വിദ്യാർത്ഥിയെ കൈ ഞരമ്ബുകൾ മുറിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ലിറ്റിൽ ഫ്ളവർ ആശുപത്രി അധികൃതർ അറിയിച്ചു.

എളവൂർ റെയിൽവേ മേൽപാലത്തിനും കറുകുറ്റി റെയിൽവേ സ്റ്റേഷനും ഇടയിൽ റെയിൽവേ ട്രാക്കിനു സമീപത്തുള്ള കുറ്റിക്കാട്ടിലായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. ഞാനിവിടെ കിടന്നു മരിക്കുമെന്നു പറഞ്ഞു യുവാവ് കോട്ടയം സ്വദേശിയായ കാമുകിയെ വിഡിയോ കോൾ ചെയ്തിരുന്നു. കോൾ അവസാനിപ്പിച്ച യുവതി ഉടനെ കോട്ടയം പൊലീസിൽ വിവരം നൽകി. വാട്സാപ് വിഡിയോ കോൾ ലൊക്കേഷൻ മനസ്സിലാക്കിയ അവർ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. പൊലീസ് ഇയാളെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തു വിദ്യാർത്ഥിയായ യുവാവ് കാമുകിയെ സന്ദർശിച്ച ശേഷം ട്രെയിനിൽ കറുകുറ്റിയിൽ എത്തുകയായിരുന്നു. ഇതിനു ശേഷമായിരുന്നു പരാക്രമം.

യുവതിയെ ഫോണിൽ വിളിച്ചതിന് ശേഷം തൽസമയം ആത്മഹത്യ കാണിച്ചു കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയാണ് പെൺകുട്ടി കാര്യങ്ങൾ പൊലീസിനെ അറിയിച്ചത്. ഇത് നിർണ്ണായകമായി. 2 മണിക്കൂർ തിരച്ചിലിനു ശേഷം രാത്രി 8 മണിയോടെയാണ് അവശനിലയിൽ യുവാവിനെ കണ്ടെത്തിയത്. 2 പ്രാവശ്യം പൊലീസ് ഈ ഭാഗത്തു കൂടി കടന്നുപോയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

ആൾസഞ്ചാരമില്ലാത്ത ഇവിടേക്കു കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട്. ഈ ദൂരം ചുമന്നാണ് യുവാവിനെ പൊലീസ് വാഹനത്തിലേക്ക് എത്തിച്ചത്.