തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതിയും യുവാവും ചാടി; ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുവരും വീണത്, ഫയർഫോഴ്സിന്‍റെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയിറക്കിയത്

Spread the love

സ്വന്തം ലേഖിക
തൃശൂർ: ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും യുവതിയും യുവാവും ചാടി. ഇരുവരും വീണത് മറ്റൊരു കെട്ടിടത്തിലേക്ക്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

video
play-sharp-fill

രണ്ട് പേർക്കും സാരമായി പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന 23 വയസുള്ള അക്ഷിത്, 18 വയസുള്ള സ്മിന എന്നിവർക്കാണ് പരിക്കേറ്റത്.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് യുവതിയും യുവാവും വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഫയർഫോഴ്സിൻ്റെയും പൊലീസിന്‍റെ ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. തുടർന്ന് രണ്ട് പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.