video
play-sharp-fill

ഭർത്താവിൻ്റെ അച്ഛനൊപ്പം യുവതി നാട് വിട്ടു: ഇരുവരും പോയത് ഏഴു വയസുകാരൻ മകനൊപ്പം: നാടിനെ നടുക്കിയ സംഭവം കാഞ്ഞങ്ങാട്ട്

ഭർത്താവിൻ്റെ അച്ഛനൊപ്പം യുവതി നാട് വിട്ടു: ഇരുവരും പോയത് ഏഴു വയസുകാരൻ മകനൊപ്പം: നാടിനെ നടുക്കിയ സംഭവം കാഞ്ഞങ്ങാട്ട്

Spread the love

തേർഡ് ഐ ബ്യൂറോ

കാസർകോട്: ഭർത്താവുമായി നിരന്തരം ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കിട്ടിരുന്ന യുവതി, ഭർത്താവിൻ്റെ അച്ഛനൊപ്പം നാട് വിട്ടു. ഏഴ് വയസ്സുള്ള മകനെയും കൂട്ടിയാണ് 61 വയസുകാരനായ ഭര്‍തൃപിതാവിനൊപ്പം യുവതി വീടുവിട്ടതായി പരാതി ഉയർന്നിരിക്കുന്നത്.

മലയോര മേഖലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ആംബുലന്‍സ് ഡ്രൈവറായ യുവാവിൻ്റെ 33കാരിയായ ഭാര്യയാണ് മകനെയും കൂട്ടി ഭര്‍ത്താവിന്റെ പിതാവിനൊപ്പം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കിയാണ് യുവതി മുത്ത കുട്ടിയെയും കൂട്ടി ഭര്‍തൃപിതാവിനൊപ്പം പോയത്. ഇവര്‍ പയ്യന്നൂര്‍ ഭാഗത്തുള്ളതായി വിവരമുണ്ട്. 61കാരൻ്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണ്.

വീട്ടില്‍ പലപ്പോഴും വഴക്ക് നടന്നിരുന്നതായി നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്. യുവതി ഭര്‍ത്താവുമായി സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്.