video
play-sharp-fill

സഹപ്രവര്‍ത്തകനായ കാമുകന്റെ ഫോണ്‍ ഗാലറി തുറന്ന യുവതി ഞെട്ടി….! കണ്ടത് തന്റേതടക്കം 13,000 നഗ്നചിത്രങ്ങള്‍;  പരാതിയുമായി യുവതി

സഹപ്രവര്‍ത്തകനായ കാമുകന്റെ ഫോണ്‍ ഗാലറി തുറന്ന യുവതി ഞെട്ടി….! കണ്ടത് തന്റേതടക്കം 13,000 നഗ്നചിത്രങ്ങള്‍; പരാതിയുമായി യുവതി

Spread the love

ബാംഗ്ലൂർ: സഹപ്രവര്‍ത്തകനായ കാമുകന്റെ ഫോണില്‍ തന്റേതടക്കം 13000 -ത്തിലധികം നഗ്നചിത്രങ്ങള്‍ കണ്ടതിന് പിന്നാലെ പരാതി നല്‍കി 22 -കാരി.

സംഭവം ബംഗളൂരുവിലാണ്. ഒരു ബിപിഒ ഫേമിലെ ജോലിക്കാരിയാണ് യുവതി. ഒരുദിവസം കാമുകന്റെ ഫോണിലെ ഗാലറി തുറന്നു നോക്കിയതോടെയാണ് യുവതി ഞെട്ടിപ്പോയത്.

ഗാലറിയില്‍ യുവതിയുടേതും മറ്റ് സഹപ്രവര്‍ത്തകരുടേതുമടക്കം 13000 -ത്തിലധികം നഗ്നചിത്രങ്ങളാണ് യുവതി കണ്ടെത്തിയത്.
ഭയന്നുപോയ യുവതി ഉടനെ തന്നെ ആ ബന്ധം അവസാനിപ്പിക്കുകയും പിന്നീട് തന്റെ സീനിയറായിട്ടുള്ള സഹപ്രവര്‍ത്തകരോട് കാര്യം ബോധിപ്പിക്കുകയും ചെയ്തു. മറ്റ് സഹപ്രവര്‍ത്തകരുടെ ഭാവി ഓര്‍ത്ത് ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യുവതി അവരോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെല്ലന്തൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ലീഗല്‍ ഹെഡ്ഡ് പിന്നീട് സൈബര്‍ ക്രൈം സെല്ലില്‍ 25 -കാരനായ ആദിത്യ സന്തോഷിനെതിരെ പരാതി നല്‍കി. നാല് മാസമായി 22 -കാരിയായ യുവതിയും ആദിത്യ സന്തോഷും പ്രണയത്തിലായിരുന്നു.

ഇരുവരും തങ്ങളുടെ ഇന്റിമേറ്റായ നിമിഷങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, യുവതിക്ക് ഇത് ഡിലീറ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടിയാണ് ആദിത്യ സന്തോഷ് അറിയാതെ യുവതി അയാളുടെ ഫോണ്‍ എടുക്കുകയും ഗാലറി തുറക്കുകയും ചെയ്തത്. അപ്പോഴാണ് തന്റേതടക്കം പലരുടേയും നഗ്നചിത്രങ്ങള്‍ ഫോണില്‍ കണ്ടത്.
ഇതില്‍ പലതും മോര്‍ഫ് ചെയ്തതാണ് എന്നാണ് കരുതുന്നത്.