
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സർക്കാരിനെതിരെ എല്‍.ഡി.എഫ് നടത്തിയ സത്യഗ്രഹ സമരത്തിന്റെ വേദിയിലാണ് ലവ് യു ടൂ മൂണ്‍ ആൻഡ് ബാക്ക് എന്നെഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അതിജീവിത ഈ വാക്കുകള്‍ ഉപയോഗിച്ചിരുന്നു.
രാഹുലിനെതിരെ പീഡനാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ആദ്യം പരാതി നല്‍കിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയാള്‍ ഇരുട്ടില്‍ ചെയ്ത പ്രവൃത്തികള്‍ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങള്‍ സ്വർഗത്തില്‍ നിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിതയുടെ കുറിപ്പിലുണ്ട്.




