video
play-sharp-fill
ലിസിയെ പ്രിയദര്‍ശന്‍ ലക്ഷ്മിയാക്കി; ആനിയെ ചിത്രയാക്കിയത് ഷാജി കൈലാസ്; ജഗതിയുടെ മകളെ പി സി ജോര്‍ജിന്റെ മകന്‍ ക്രിസ്ത്യാനിയാക്കി; ജിഹാദ് ആര്‍ എസ് എസിന്റെ സൃഷ്ടി; പിണറായിയുടെ മകളെ റിയാസോ അമൃതയെ റഹീമോ മതം മാറ്റിയിട്ടില്ല; ലഘുലേഖയുമായി പോപ്പുലര്‍ ഫ്രണ്ട്

ലിസിയെ പ്രിയദര്‍ശന്‍ ലക്ഷ്മിയാക്കി; ആനിയെ ചിത്രയാക്കിയത് ഷാജി കൈലാസ്; ജഗതിയുടെ മകളെ പി സി ജോര്‍ജിന്റെ മകന്‍ ക്രിസ്ത്യാനിയാക്കി; ജിഹാദ് ആര്‍ എസ് എസിന്റെ സൃഷ്ടി; പിണറായിയുടെ മകളെ റിയാസോ അമൃതയെ റഹീമോ മതം മാറ്റിയിട്ടില്ല; ലഘുലേഖയുമായി പോപ്പുലര്‍ ഫ്രണ്ട്

സ്വന്തം ലേഖകന്‍

കൊച്ചി: തെരഞ്ഞെടുപ്പുകാലത്ത് ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയായപ്പോള്‍ പ്രത്യേക ലഘുലേഖ പുറത്തിറക്കി പോപ്പുലര്‍ ഫ്രണ്ട്. ലൗജിഹാദ്; നുണക്കഥയുടെ ഉത്ഭവവും ലക്ഷ്യവും എന്ന തലക്കെട്ടിലാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. ലൗ ജിഹാദ് എന്നത് ആര്‍ എസ് എസ് സൃഷ്ടിയാണെന്നാതാണ് പ്രധാന ആരോപണം.

ആര്‍ എസ് എസിന്റെ ഗവേഷണ വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ യോഗത്തില്‍ വച്ചാണ് ലൗജിഹാദിന്റെ വിപണ സാധ്യത ചര്‍ച്ച ചെയ്യുന്നത്. പിന്നീട് ഹൈന്ദവ കേരളം എന്ന വെബ് സൈറ്റ് വഴിയാണ് പ്രചരണം ആരംഭിച്ചത്. ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത് ഭീകര പ്രവര്‍ത്തനത്തിന് അയച്ചുവെന്നായിരുന്നു ആരോപണം. ഈ കെട്ടുകഥ കെസിബിസി വിശ്വസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ വിവിധ ജാതിയില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിപ്പിച്ച് മതം മാറ്റുന്നതിന് നിരക്കുകള്‍ ഈടാക്കുന്നു എന്ന വ്യാജ പോസ്റ്ററും സന്ദേശങ്ങളും എത്തിയത് പ്രശ്നം സങ്കീര്‍ണ്ണമാക്കി. ഇതിനെതിരെ പരാതി കൊടുത്തിട്ടും ആരും അന്വേഷിച്ചില്ല. വിവാഹിതരായവര്‍ രണ്ട് മതവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ സാധാരണ ഗതിയില്‍ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ മതത്തിലേക്ക് മാറുന്നതാണ് കണ്ടുവരുന്നത്. ഇത് നമ്മുടെ സമൂഹം പാട്രിയാര്‍ക്കലായത് കൊണ്ട് സംഭവിക്കുന്നതാണ്. അതിനെ ആസൂത്രിത മതപരിവര്‍ത്തനം എന്ന് പറയുന്നത് ശുദ്ധഭോഷ്‌കാണെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നു.

സിനിമാ സംവിധായകന്‍ പ്രിയദര്‍ശന്‍ വിവാഹം കഴിച്ചത് ക്രിസ്ത്യാനിയായ ലിസിയെ ആയിരുന്നു. ഇവര്‍ പിന്നീട് മതം മാറി ലക്ഷ്മിയായി. പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് സിനിമാ താരം ജഗതിയുടെ മകള്‍ പാര്‍വ്വതി എന്ന ഹിന്ദു പെണ്‍കുട്ടിയെ പ്രണയിക്കുകയും ക്രിസ്ത്യാനിയാക്കുകയും ചെയ്തു. സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തിന് വേണ്ടിയാണ് നടി ആനി മതം മാറി ചിത്രയായത്. ഹേമമാലിനിയും ധര്‍മ്മേന്ദ്രയും അടക്കമുള്ളവരുടെ പോപ്പുലര്‍ ഫ്രണ്ട് ലഘുലേഘയില്‍ എടുത്ത് പറയുന്നു.

ഡിവൈഎഫ് ഐ നേതാവ് മുഹമ്മദ് റിസായ് വിവാഹം ചെയ്തത് പിണറായി വിജയന്റെ മകള്‍ വീണയേയും സിപിഎം നേതാവ് എഎ റഹീം വിവാഹം ചെയ്തത് ഹിന്ദുവായ അമൃതയെയുമാണ്. ഇരുവരും മതം മാറിയതുമില്ല. മതപരിവര്‍ത്തനത്തില്‍ ആരാണ് മുന്നിലെന്ന് കണക്കുകളിലൂടെ വിശദീകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട്.

പ്രണയവും മതപരിവര്‍ത്തനവും കുറ്റകൃത്യമോ?, പ്രണയവിവാഹങ്ങളുടെ മതം, കോടതികളും സര്‍ക്കാരുകളും തള്ളിക്കളഞ്ഞ ലൗജിഹാദ്, ലൗജിഹാദ് പ്രചാരണം അപകടമെന്ന് ക്രൈസ്തവ നേതാക്കള്‍, മതപരിവര്‍ത്തനം കുറ്റകൃത്യമല്ല, മതപരിവര്‍ത്തനം; ആരാണ് മുന്നില്‍, ലൗജിഹാദ് പ്രചാരണം കര്‍ണാടകയിലും, നിമിഷ, മെറിന്‍, ജസ്‌ന കേസ്; വസ്തുതയെന്ത്?, ഹാദിയ കേസ്, വര്‍ഗീയ ധ്രുവീകരണം മാത്രം ലക്ഷ്യമിട്ടുള്ള നുണക്കഥയുടെ യാഥാര്‍ത്ഥ്യം വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നു… തടങ്ങിയ വിഷയങ്ങളാണ് ലഘുലേഖയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Tags :