video
play-sharp-fill

പള്ളികളിൽ വായിച്ച ഇടയലേഖനം വിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് : ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്

പള്ളികളിൽ വായിച്ച ഇടയലേഖനം വിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് : ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പള്ളികളിൽ വായിച്ച ഇടയലേഖനം വിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ്. ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്. സിറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ കഴിഞ്ഞ ദിവസം വായിച്ച ഇടയ ലേഖനത്തെ അനുകൂലിച്ച് സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ് രംഗത്ത്. ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ചാണ് കുര്യൻ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. പള്ളികളിൽ വായിച്ച ഇടയ ലേഖനം വിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണെന്നും സഭയുടെ ഓർമപ്പെടുത്തലായി ഇതിനെ കാണണമെന്നും കുര്യൻ ജോസഫ് പറഞ്ഞു.

ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടിൽ സഭയുടെ പരാമർശം വിശ്വാസികൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിനെതിരെ കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ ഉൾപ്പെടെയുള്ള വിവിധ യുവജന സംഘടനകളും രാഷ്ട്രീയ സംഘടനകളും പരസ്യമായി രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group