
പ്രണയം നിരസിച്ചു; പെണ്‍കുട്ടിയേയും അമ്മയേയും വീട്ടില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ച് യുവാവ്
സ്വന്തം ലേഖിക
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും പ്രണയം നിരസിച്ചതിന് ആക്രമണം.
കണ്ണൂര്‍ ന്യൂമാഹി ഉസ്സന്‍മൊട്ടയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയേയും മാതാവിനേയും യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചു.
ന്യൂമാഹി എം എന്‍ ഹൗസില്‍ ഇന്ദുലേഖ, മകള്‍ പൂര്‍ണ എന്നിവരെയാണ് ആക്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന യുവാവാണ് ആക്രമണം നടത്തിയത്. ന്യൂമാഹി എം എന്‍ ഹൗസില്‍ ഇന്ദുലേഖയേയും മകള്‍ പൂര്‍ണയേയും 23 കാരനായ ജിനേഷ് ബാബു വീട്ടില്‍ അതിക്രമിച്ച് കയറി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. ജിനേഷ് ബാബുവിനായി മാഹി, തലശ്ശേരി ഭാഗങ്ങളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന് ശേഷം ജിനേഷ് ബാബു ഒളിവില്‍ പോയി എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
Third Eye News Live
0