പ്രണയബന്ധത്തിൽ നിന്നും പിന്മാറി ; കാമുകന് നേരെ കത്തി വീശി യുവതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട : പ്രണയബന്ധത്തിൽ നിന്നും പിൻമാറിയ കാമുകന് നേരെ കത്തി വീശി യുവതി . പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന കവാടത്തിനടുത്തുവച്ചായിരുന്നു സംഭവം.

3 വർഷമായി യുവാവുമായി ഇഷ്ടത്തിലായിരുന്നു ബിരുദവിദ്യാർത്ഥിയായ യുവതി.എന്നാൽ, ഇവരുടെ പ്രണയബന്ധം വീട്ടുകാരറിഞ്ഞതോടെ യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ച് യുവാവ് മുങ്ങിനടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കൂട്ടുകാരുമൊത്ത് ബസ്റ്റാൻഡിൽ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിർത്തി സംസാരിക്കുകയും ചെയ്തു. രംഗം വഷളായതോടെ കൂട്ടുകാർ ഇവർക്കടുത്തേക്ക് എത്തി.ഇതിനിടെ പെൺകുട്ടി ബാഗിൽ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തിരക്കുള്ള സമയമായതിനാൽ ഒട്ടേറെപ്പേർ സംഭവം ശ്രദ്ധിച്ചു തുടങ്ങിയതോടെ യുവാവും കൂട്ടുകാരും ഓടിമറഞ്ഞു. തുടർന്നു ബാഗിൽ കത്തി ബാഗിൽ തിരികെ വച്ച ശേഷം പെൺകുട്ടി ബസ് പാർക്കു ചെയ്യുന്ന ഭാഗത്തേക്ക് പോയി.

അൽപസമയത്തിനുശേഷം വീണ്ടും പെൺകുട്ടി അതേസ്ഥലത്തെത്തി ആ സമയം പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാരെ വിളിച്ചുവരുത്തിയ ശേഷം കുട്ടിക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്ങ് നൽകി പറഞ്ഞയച്ചു.