
സ്വന്തം ലേഖകൻ
പീരുമേട് : കാമുകന് വീഡിയോ കോൾ ചെയ്തുകൊണ്ട് വിദ്യാർത്ഥിനി ജീവനൊടുക്കി.പള്ളിക്കുന്ന് സ്റ്റാഗ്ബ്രൂക്ക് എസ്റ്റേറ്റിൽ സുരേഷിന്റെ മകൾ സൗമ്യ (21) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മരണ ദൃശ്യങ്ങൾ ഫോണിൽ കണ്ട യുവാവ് ഇതിന്റെ സ്‌ക്രീൻ ഷോട്ടുമായി പീരുമേട് പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു.
സ്റ്റേഷനിൽ നിന്ന് 6 കിലോമീറ്റർ അകലെ സൗമ്യയുടെ വീട്ടിലേക്കു പൊലീസ് എത്തി വാതിൽ പൊളിച്ചു കയറിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ് സുരേഷ് വിദേശത്താണ്. അമ്മ ഈ സമയത്ത് ജോലിക്കു പോയിരിക്കുകയായിരുന്നു. പൊലീസ് വന്നപ്പോഴാണ് അയൽവാസികൾ ഉൾപ്പെടെ വിവരം അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണു സൗമ്യ. ഏലപ്പാറ കീഴേപെരുന്തറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനീഷുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം അനീഷ് സൗമ്യയെ വിളിച്ച് ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചു.അതേതുടർന്ന് ദിവസങ്ങളായി പെൺകുട്ടി മാനസിക സമ്മർദത്തിലായിരുന്നു.
രാവിലെ ഫോണിൽ വിളിച്ച് അനീഷിനെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്നു അനീഷ് പറഞ്ഞു.അതേതുടർന്ന് അനീഷിനെ വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞു.എന്നാൽ അനീഷ് അത് ആദ്യം വിശ്വസിച്ചില്ല ,തുടർന്ന് യുവതി ഫോൺ, ഫ്രിജിനു മുകളിൽ വച്ച ശേഷം ഏണിയിൽ കയറി സീലിങ്ങിലെ കൊളുത്തിൽ ജീവനൊടുക്കുകയായിരുന്നു.
സൗമ്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ അനീഷ് സ്‌ക്രീൻ ഷോട്ട് എടുത്തിരുന്നു ആ ദൃശ്യങ്ങളാണു പൊലീസിനെ കാണിച്ചത്. അനീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.