play-sharp-fill
സ്ത്രീ പക്ഷവാദികൾ കാണുക ഈ കുടുംബത്തിന്റെ ദുരന്തം: ഭാര്യയുടെ ചതിയിൽ തകർന്നത് രണ്ട് ജീവിതങ്ങൾ: ഭാര്യ കാമുകനൊപ്പം ഇറങ്ങിപ്പോയ ദുഖത്തിൽ അയർക്കുന്നത്ത് അച്ഛൻ മകനെ കൊന്ന് ജീവനൊടുക്കി

സ്ത്രീ പക്ഷവാദികൾ കാണുക ഈ കുടുംബത്തിന്റെ ദുരന്തം: ഭാര്യയുടെ ചതിയിൽ തകർന്നത് രണ്ട് ജീവിതങ്ങൾ: ഭാര്യ കാമുകനൊപ്പം ഇറങ്ങിപ്പോയ ദുഖത്തിൽ അയർക്കുന്നത്ത് അച്ഛൻ മകനെ കൊന്ന് ജീവനൊടുക്കി

സ്വന്തം ലേഖകൻ

കോട്ടയം: സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു മുന്നിട്ടിറങ്ങുന്ന സ്ത്രീപക്ഷ വാദികൾ കാണുക ഈ കുടുംബത്തിന്റെ ദുരന്തം. ഒരു അച്ഛന്റെയും മകന്റെയും ജീവിതം ഇല്ലാതാക്കിയത് ഒരു സ്ത്രീയുടെ കാമ വെറിയായിരുന്നു. കാമുകനൊപ്പം കുടുംബത്തെ ഉപേക്ഷിച്ച് അവൾ ഇറങ്ങിപ്പോയതോടെ മനസ് തകർന്ന ആ മനുഷ്യൻ ആത്മഹത്യ ചെയ്തു. ഭാര്യയെ ഉപേക്ഷിച്ചത് ഭർത്താവ് ആയിരുന്നെങ്കിൽ അയാൾ ഇപ്പോൾ ജയിലിലായേനെ. നിയമങ്ങൾ സ്ത്രീകൾക്ക് മാത്രം സംരക്ഷണം നൽകുമ്പോഴാണ് പിടിച്ചു നിൽക്കാനാവാതെ അയാൾ സ്വന്തം ജീവിതം അവസാനിപ്പിച്ചത്.
അയർക്കുന്നം അമയന്നൂർ പൂതിരി അയ്യൻകുന്നേൽ പഠിപ്പുരയ്ക്കൽ രാജേഷ് (43) മകൻ രൂപേഷ് (11) എന്നിവരുടെ ആത്മഹത്യയാണ് വീണ്ടും സ്ത്രീ പക്ഷ നിയമങ്ങൾ ചർച്ചയാക്കുന്നത്. സ്ത്രീയുടെ ആത്മഹത്യയ്ക്ക് ഇപ്പോൾ പുരുഷൻ കാരണമായിരുന്നെങ്കിൽ അയാൾ ജയിലിൽ കഴിയേണ്ടി വന്നേനെ. ഈ സാഹചര്യത്തിലാണ് ഭർത്താവിന്റെ മരണത്തിന് കാരണക്കാരിയായ സ്ത്രീ കാമുകനൊപ്പം ഈ കേരളത്തിൽ സുഖമായി കഴിയുന്നത്.
പാലില്‍ വിഷം ചേര്‍ത്ത് കഴിച്ചാണ് രാജേഷും മകനും ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് രാജേഷിന്റെ ഭാര്യ വീട്ടില്‍ നിന്ന് പിണങ്ങിപ്പോകുന്നത്. ഇപ്പോള്‍ ഇവര്‍ കാമുകന് ഒപ്പമാണ് താമസിക്കുന്നത്.

ഭാര്യ പോയതിനെ തുടര്‍ന്ന് വിഷമത്തിലായിരുന്നു രാജേഷ്. ഇതേ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിരുന്നു.ബുധനാഴ്ച രാത്രി പാലില്‍ വിഷം കലക്കി മകന്‍ രൂപേഷിന് നല്‍കിയ ശേഷം രാജേഷും വിഷം കലക്കിയ പാല് കുടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂത്ത മകന് ഹരീഷ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.രാത്രിയില്‍ വീട്ടിൽ എത്തിയ ഹരീഷ് വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. ഉറങ്ങിപ്പോയിട്ടുണ്ടാകും എന്ന് കരുതി ഹരീഷ് വരാന്തയിൽ കിടന്നുറങ്ങി.

വ്യാഴാഴ്ച രാവിലെ ആയിട്ടും കതക് തുറക്കാതായതോടെയാണ് അയല്‍വാസികളെ വിളിച്ചുകൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ ഇരുവരേയും കണ്ടെത്തിയത്. വിഷം കലര്‍ത്തിയ പാല് ഗ്ലാസുകളും കണ്ടെടുത്തു. ഹാളിലും കിടപ്പുമുറിയിലുമായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് രൂപേഷ്. പ്ലസ് ടു കഴിഞ്ഞ് നില്ക്കുകയാണ് ഹരീഷ്.

ഭാര്യക്ക് കാമുകനുണ്ട് എന്ന കാര്യം അറിഞ്ഞത് രാജേഷിനെ മാനസികമായി തകര്‍ത്തിരുന്നു. ഇത് പറഞ്ഞ് ശരിയാക്കാന്‍ ഒരുപാട് തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ പേരില്‍ രാജേഷും ഭാര്യയും തമ്മില്‍ വഴക്കും പതിവായി. ഒടുവില്‍ വീട് വിട്ട് പോയ ഭാര്യ കാമുനൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെ രാജേഷ് മാനസികമായി പിന്നെയും തകര്‍ന്നു. രണ്ട് ആണ്‍മക്കളേയും തന്നെയും ഉപേക്ഷിച്ച്‌ ഭാര്യ പോയി എന്ന് വിശ്വസിക്കാന്‍ രാജേഷിന് താങ്ങാവുന്നതിലും അപ്പുറമായരിരുന്നു.

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തന്നെ ഇത് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വളരെ ഊർജസ്വലനായിരുന്ന രാജേഷ് പെട്ടന്ന് വീടിനുള്ളില്‍ ഒതുങ്ങി കൂടിയിരുന്നു. അമ്മ ഒപ്പമില്ലാത്തത് മക്കളേയും മാനസികമായി വിഷമിപ്പിച്ചിരുന്നു. ഇതോടെയാണ് എല്ലാം അവസാനിപ്പിക്കാന്‍ രാജേഷ് തീരുമാനിച്ചത്. അമ്മ കാമുകനൊപ്പം പോകുകയും , അച്ഛനും അനുജനും ലോകത്തോട് വിട പറയുകയും ചെയ്തതോടെ ഹരീഷ് ഇനി തനിച്ചായി.