play-sharp-fill
പ്രണയത്തിന്റെ തീയിൽ കുരുത്ത പാതകം : തിരുവല്ലയിൽ പെട്രോൾ ഒഴിച്ച് യുവാവ് കത്തിച്ച പെൺകുട്ടി കൊല്ലപ്പെട്ടു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

പ്രണയത്തിന്റെ തീയിൽ കുരുത്ത പാതകം : തിരുവല്ലയിൽ പെട്രോൾ ഒഴിച്ച് യുവാവ് കത്തിച്ച പെൺകുട്ടി കൊല്ലപ്പെട്ടു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

സ്വന്തം ലേഖകൻ

കൊച്ചി:  പ്രണയത്തിന് താല്പര്യമില്ലെന്ന് പറഞ്ഞതിന്റെ പേരിൽ തിരുവല്ലയിൽ നടുറോഡിൽ വച്ച് യുവാവ് തീ കൊളുത്തിയ പെൺകുട്ടി കൊല്ലപ്പെട്ടു.
അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്ന പെൺകുട്ടി ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. തിരുവല്ല സ്വദേശിനി കവിതയാണ് മരിച്ചത്. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലായിരുന്നു. വയറിന് കുത്തിയതിന് ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.  കേസിലെ പ്രതിയായ അജിനെതിരെ ഇതോടെ കൊലക്കുറ്റം ചുമത്തുമെന്ന് ഉറപ്പായി.
മാര്‍ച്ച് 12-ന് രാവിലെ ഒൻപത് മണിയോടെ തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ അജിൻ ജെറി എന്നയാളുടെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്. പ്രതി അജിന്‍ ജെറി പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് അമ്മാവന്‍ സന്തോഷ് പറഞ്ഞിരുന്നു. ഇതോടെ പെൺ കുട്ടിയുടെ അച്ഛന്‍റെ ഫോണിൽ വിളിച്ചും പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. 
നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്‍സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്