video
play-sharp-fill
പ്രണയിക്കില്ല പ്രണയിച്ച് വിവാഹം  ചെയ്യില്ല; പ്രണയദിനത്തിൽ വിദ്യാർത്ഥിനികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകർ

പ്രണയിക്കില്ല പ്രണയിച്ച് വിവാഹം ചെയ്യില്ല; പ്രണയദിനത്തിൽ വിദ്യാർത്ഥിനികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകർ

സ്വന്തം ലേഖകൻ

അമരാവതി:  പ്രണയിക്കില്ല പ്രണയിച്ച് വിവാഹം ചെയ്യില്ലെന്ന് വിദ്യാർത്ഥിനികളെ കൊണ്ട് പ്രണയദിനത്തിൽ പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകർ. മഹാരാഷ്ട അമരാവതിയിലെ മഹിള കലാ വാണിജ്യ മഹാവിദ്യാലയം ഗേൾസ് കോളേജിലെ അധ്യാപകരാണ് വിദ്യാർഥികളെ കൊണ്ട് ഇത്തരം ഒരു പ്രതിജ്ഞ എടുപ്പിച്ചത്.

പ്രതിജ്ഞയുടെ പൂർണരൂപം ഇങ്ങനെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷിതാക്കളിൽ എനിക്ക് പരിപൂർണ വിശ്വാസമാണെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. സമീപ കാലത്ത് ചുറ്റുവട്ടത്ത് നടക്കുന്ന നിരവധി സംഭവങ്ങളെ പരിഗണിച്ച് പ്രണയത്തിൽ കെട്ടുപിണയുകയോ പ്രണയ വിവാഹത്തിൽ ഏർപ്പെടുകയോ ചെയ്യില്ല. സ്ത്രീധനം ആവശ്യപ്പെടുന്നവരെയും ഞാൻ വിവാഹം ചെയ്യില്ല. സാമൂഹിക സാഹചര്യങ്ങൾ പരിഗണിച്ച് ഭാവിയിലെ ഒരു അമ്മയെന്ന നിലയിൽ മാതാപിതാക്കൾ സ്ത്രീധനം നൽകി എന്നെ വിവാഹം കഴിപ്പിക്കുകയാണെങ്കിൽത്തന്നെയും എന്റെ മരുമകളുടെ മാതാപിതാക്കളിൽ നിന്ന് ഞാൻ സ്ത്രീധനം സ്വീകരിക്കില്ല, എന്റെ മകളുടെ വിവാഹത്തിന് സ്ത്രീധനം നൽകുകയുമില്ല. ദൃഢവും ആരോഗ്യപരവുമായ ഇന്ത്യക്കുവേണ്ടി ഞാൻ പ്രതിജ്ഞ ചെയ്യുന്നു’.

ആരോഗ്യമുള്ളതും ശക്തവുമായ ഇന്ത്യയ്ക്കുവേണ്ടി വിദ്യാർത്ഥിനികളെ സജ്ജരാക്കുന്നു എന്ന വിശദീകരണമാണ് ഈ പ്രതിജ്ഞകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് അധ്യാപകരുടെ വാദം.  വിദ്യാർത്ഥിനികളെക്കൊണ്ടാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്.

വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിവാഹത്തെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കാതിരിക്കാനുമാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചതെന്നാണ് കോളേജ് പ്രിൻസിപ്പൾ പറഞ്ഞു. രക്ഷിതാക്കൾ കുട്ടികളെ കോളേജിലേക്കയച്ചത് പഠിക്കാനാണെന്നും ചില വിദ്യാർത്ഥികൾ അത് അവഗണിച്ച് പ്രണയത്തിന് പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.