കുട്ടിപ്രണയം കൂട്ടത്തല്ലായി: പ്ലസ്ടു വിദ്യാർത്ഥികൾ തമ്മിലടിച്ചത് കാമുകിയെച്ചൊല്ലി: പ്ലസ് വണ്ണിലെ പെൺസുഹൃത്തിനെ, പ്ലസ്ടുക്കാരൻ കമന്റടിച്ചത് കൂട്ടത്തല്ലായി; ഏറ്റുമുട്ടിയത് മോഡൽ – കാരാപ്പുഴ സ്‌കൂൾ വിദ്യാർത്ഥികൾ
സ്വന്തം ലേഖകൻ
കോട്ടയം: കനകം മൂലം, കാമിനി മൂലം.. എന്ന വചനം കോട്ടയത്തെ തെരുവിൽ കൂട്ടത്തല്ലായി. പ്ലസ്ടു വിദ്യാർത്ഥികൾ നഗരമധ്യത്തിൽ തമ്മിൽത്തല്ലിയത് കാമുകിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തി. കാരാപ്പുഴ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയുടെ കാമുകിയായ പെൺകുട്ടി മോഡൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഈ പെൺകുട്ടിയെ മോഡൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കമന്റ് അടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് തെരുവിൽ തമ്മിൽ തല്ലായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ നാലു വിദ്യാർത്ഥികളോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടിപ്രണയം കൂട്ടത്തല്ലായ കഥ പുറത്തായത്.
കാരാപ്പുഴ സ്‌കൂളിലെ പ്ലസടു വിദ്യാർത്ഥിയുടെ കാമുകിയായ, മോഡൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ മോഡൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കഴിഞ്ഞ ദിവസം കമന്റ് അടിച്ചിരുന്നു. തിരുനക്കര ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ഈ കമന്റടി ഉണ്ടായത്. ഇതേച്ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ നേരിയ തോതിൽ സംഘർഷവും ഉണ്ടായിരുന്നു. എന്നാൽ, വീണ്ടും പ്ലസ്ടുക്കാരൻ പ്ലസ് വണ്ണിലെത്തിയ പെൺകുട്ടിയെ കമന്റ് അടിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്യാനാണ് കാരാപ്പുഴയിൽ നിന്നും കാമുകനും കൂട്ടുകാരും എത്തിയത്. സ്‌കൂൾ വിടുന്ന സമയം നോക്കി വിദ്യാർത്ഥി സംഘം മോഡൽ സ്‌കൂളിനു മുന്നിൽ കാത്തു നിന്നു. പുറത്തേയ്ക്കിറങ്ങിയതും, കാമുകിയെ കമന്റടിച്ച വിദ്യാർത്ഥിയെ കാമുകൻ അടിച്ചു. പിന്നീട് ഇത് കൂട്ട അടിയിൽ കലാശിക്കുകയായിരുന്നു. കൂട്ടത്തല്ലിനെ തുടർന്ന് അരമണിക്കൂറോളം ഇവിടെ ഗതാഗത തടസവും ഉണ്ടായി. കൂട്ടത്തല്ലിനിടയിൽ നിന്നാണ് നാലു കുട്ടികളെ പൊലീസ് പിടികൂടിയത്. ഇവരാണ് അടിയ്ക്കു പിന്നിലെ കഥ പൊലീസിനോടു വെളിപ്പെടുത്തിയതും.

Third Eye News Live
0