കണ്ണിൽ അസഹ്യമായ ചൊറിച്ചിൽ; 20കാരിയുടെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 16 സെൻ്റിമീറ്റർ നീളമുള്ള വിര; സൂക്ഷ്മപരിശോധനയിൽ ‘കണ്ണ് പുഴു’ എന്ന് കണ്ടെത്തൽ; മനുഷ്യ ശരീരത്തിലെത്തുന്നത് കൊതുക്, ഈച്ച തുടങ്ങിയവയിലൂടെ

Spread the love

മലപ്പുറം: കണ്ണിൽ അസഹ്യമായ ചൊറിച്ചിലുമായെത്തിയ 20കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 16 സെൻ്റിമീറ്റർ നീളമുള്ള വിര.

മഞ്ചേരി മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാരാണ് വിരയെ പുറത്തെടുത്തത്. ‌കൺപോളയുടെ മുകളിലായാണ് ഈ വിര സ്ഥിതി ചെയ്തിരുന്നത്. സൂക്ഷ്മപരിശോധനയിൽ ഈ വിര ഇടത് കൺപോളയിൽ നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നതായി കണ്ടെത്തി.

തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ലോവ ലോ ഇനത്തിൽപ്പെട്ട ‘കണ്ണ് പുഴു’ ആണ് ഇതെന്നാണ് വിലയിരുത്തൽ. വിരയുടെ ഇനം ഏതാണെന്ന് അറിയാനായി വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. കൊതുക്, ഈച്ച തുടങ്ങിയവയിലൂടെയാണ് വിരകൾ‌ മനുഷ്യ ശരീരത്തിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തത്തിലൂടെ സഞ്ചരിച്ച് കണ്ണിലും ലെൻസിലും തലച്ചോറിലും വരെയെത്തും.