കോഴിക്കോട് ഇല്ലിപ്പിലായി മേഖലയിൽ സ്ഫോടന ശബ്ദമു‌ണ്ടായത് വമ്പൻ പാറ അടർന്നുവീണത്, ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തിയത് പ്രദേശവാസികൾ, മണ്ണും ചെളിയും ഉൾപ്പെടെ 50 മീറ്ററോളം ദൂരേക്ക് ഒലിച്ചുപോയി, ഉരുൾപൊട്ടലുണ്ടായെന്നും സംശയം, അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി

Spread the love

കോഴിക്കോട്: മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തോട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ ഉഗ്രസ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി പ്രദേശവാസികൾ‌.

വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണ് ഉഗ്രസ്ഫോടനത്തിന്റെ ശബ്ദമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി 10.30നാണ് പ്രദേശവാസികൾ വൻ ശബ്ദം കേട്ടത്.

കല്ലാനോട്, പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടിരുന്നു. ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ഈ മേഖലയിലെ കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് ആളുകൾ കുന്നിൻമുകളിൽ പരിശോധന നടത്തിയത്. വലിയ പാറ അടർന്ന് മണ്ണും ചെളിയും ഉൾപ്പെടെ 50 മീറ്ററോളം ദൂരേക്ക് ഒലിച്ചുപോയി. പാറ വീണ്ടും അടർന്നുവീഴാനുള്ള സാധ്യത നിലനിൽക്കുകയാണ്.

മലമുകളിൽ ഉരുൾപൊട്ടലുണ്ടായെന്നും സംശയമുണ്ട്. സമീപ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തി.