ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കും സൗജന്യ യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഡിസംബർ 5-ന്: മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം :സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കും സൗജന്യ യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഡിസംബർ 5 – ന് ഉച്ചകഴിഞ്ഞ് 2. ന് കോട്ടയം തിരുനക്കരയിലുള്ള ചിൽഡ്രൻസ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.

video
play-sharp-fill

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് സഹകരണ, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യാത്ഥിയായ ചടങ്ങിൽ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളും പൗര പ്രമുഖരും പങ്കെടുക്കും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി. ബി. സുബൈർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ഫിലിപ്പ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009 ൽ രൂപീകൃതമായ കേരള സംസ്ഥാന ലോട്ടറി ഏജന്റ്റ്സ് & സെല്ലേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ഇന്ന് ഭാഗ്യക്കുറി മേഖലയിൽ ജോലി ചെയ്യുന്ന അൻപതിനായിരത്തിലധികം പേരുടെ കൂട്ടായ്മയായി മാറിക്കഴിഞ്ഞുവെന്ന് ക്ഷേമനിധി ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ 2000 ൽ അധികം സജീവ അംഗങ്ങളും 584 പെൻഷൻകാരും നിലവിൽ ഉണ്ട്.

ക്ഷേമനിധിയിൽ അംഗത്വമില്ലാതെ ലോട്ടറി വില്പന നടത്തിവരുന്ന 59 വയസിൽ താഴെയുള്ള ലോട്ടറി വിൽപ്പനക്കാരെ ക്ഷേമനിധി അംഗങ്ങളാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടി ജില്ലാ ഓഫീസുകൾ കേന്ദ്രീകരിച്ചു നടന്നുവരുന്നു.

അംഗപരിമിതരും നിരാലംബരും സമൂഹത്തിന്റെ താഴെത്തട്ടിൽ കഴിഞ്ഞുവരുന്ന അനേകായിരം പേർക്ക് ജീവിതമാർഗ്ഗമേകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി ദിവസേന ലക്ഷാധിപതികളെ സൃഷ്ടിക്കുന്നതോടൊപ്പം ക്ഷേമനിധി ഓഫീസുകളിൽ നിന്നും വിവാഹ ധനസഹായം,

പ്രസവാനുകല്യം, മരണാന്തര ധനസഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, പ്രത്യേക ചികിത്സ സഹായം, ഓണം ബോണസ്, പെൻഷൻ, കുടുംബ പെൻഷൻ, അംഗപരിമിതർക്ക് മുച്ചക്രവാഹനം, ബീച്ച് അംബ്രല്ല തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങൾ നൽകിവരുന്നു.

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ഫിലിപ്പ് ജോസഫ്,ക്ഷേമനിധി ബോർഡ് ചെയർമാൻ ടി. ബി. സുബൈർ ,ക്ഷേമനിധി ജില്ലാ ഓഫീസർ എ.എസ്. പ്രിയ, .പി.കെ. ആനന്ദക്കുട്ടൻ . കെ.എം.സുരേഷ് , സന്തോഷ് കല്ലറ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.