
ബൈക്കിലെത്തിയ യുവാവ് ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ടിക്കറ്റ് തട്ടിയെടുത്തതായി പരാതി; ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല
സ്വന്തം ലേഖകൻ
അങ്കമാലി: ബൈക്കിലെത്തിയ മോഷ്ടാവ് ലോട്ടറി വില്‍പ്പനക്കാരന്റെ കൈയില്‍നിന്ന് ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തതായി പരാതി. എളവൂര്‍ സ്വദേശി പൈലിപ്പാട്ട് വീട്ടില്‍ ദേവസിക്കുട്ടിയുടെ പക്കല്‍ നിന്നാണ് ഇന്ന് നറുക്കെടുപ്പ് നടക്കുന്ന ടിക്കറ്റുകള്‍ കവര്‍ന്നത്.
ഇന്ന് രാവിലെ 8.30-ഓടെ അങ്കമാലി എം.സി.റോഡ് ചേര്‍ക്കോട്ട് കര്‍ട്ടൻ കമ്പനിക്ക് സമീപമായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ പണം നല്‍കി ഒരു ടിക്കറ്റ് വാങ്ങുകയും മടങ്ങുന്നതിന് മുമ്പ് 10 ടിക്കറ്റടങ്ങുന്ന ബുക്ക് ബലമായി തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഇന്ന് നറുക്കെടുക്കുന്ന ‘ഫിഫ്റ്റി ഫിഫ്റ്റി ‘സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റായിരുന്നു തട്ടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ലെന്ന് ദേവസിക്കുട്ടി പറഞ്ഞു. ഒച്ച വെച്ചപ്പോഴേക്കും അയാൾ രക്ഷപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ദേവസിക്കുട്ടി അങ്കമാലി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.